വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ,വുമൺസ് വിംഗ്,മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ ഷൂട്ട്‌ ശ്രദ്ധേയമാകുന്നു

  • Home-FINAL
  • Business & Strategy
  • വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ,വുമൺസ് വിംഗ്,മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ ഷൂട്ട്‌ ശ്രദ്ധേയമാകുന്നു

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ,വുമൺസ് വിംഗ്,മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ ഷൂട്ട്‌ ശ്രദ്ധേയമാകുന്നു


ബഹ്‌റൈനിലെ പ്രവാസി മലയാളി കൂട്ടായ്മകളിൽ പ്രവർത്തന മികവ് കൊണ്ട് മികച്ചു നിൽക്കുന്ന, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ,വുമൺസ് വിംഗ്, മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ ഷൂട്ട്‌ ശ്രദ്ധേയമാകുന്നു.അമ്മയും മക്കളും’ എന്ന മനോഹരമായ പ്രമേയത്തിൽ മനാമയിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ വെച്ചാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

ജീവകാരുണ്യ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായ ഡബ്ല്യു.എം.എഫ് (WMF), പ്രവാസലോകത്തെ അമ്മമാർക്കായി ഒരുക്കിയ ഈ ആദരം ഏറെ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.നിരവധി അമ്മമാരും കുട്ടികളുമാണ് മാതൃത്വത്തിന്റെ പവിത്രത ആഘോഷിക്കാൻ വാട്ടർ ഗാർഡൻ സിറ്റിയിൽ എത്തിച്ചേർന്നത്.കൃത്യമായ പ്ലാനിങ്ങോടും പ്രൊഫഷണലിസത്തോടും കൂടി ഒരുക്കിയ ഈ ഫോട്ടോ ഷൂട്ട്‌, സംഘടനയുടെ പ്രവർത്തന മികവിന്റെ മറ്റൊരു ഉദാഹരണമായും മാറി.

ബഹ്‌റൈനിലെ മലയാളി സമൂഹത്തിനിടയിൽ കുടുംബബന്ധങ്ങളുടെ മൂല്യം ഉയർത്തിപ്പിടിക്കാനും, അമ്മമാരുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ ആദരിക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.മാതൃ ദിനത്തോടനുബന്ധിച്ച് WMF ഒരുക്കിയ ഈ സ്നേഹസംഗമം പങ്കെടുത്തവർക്കെല്ലാം മറക്കാനാവാത്ത ഒരു അനുഭവമായും മാറി.

Leave A Comment