ബഹ്റൈനിലെ പ്രവാസി മലയാളി കൂട്ടായ്മകളിൽ പ്രവർത്തന മികവ് കൊണ്ട് മികച്ചു നിൽക്കുന്ന, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ,വുമൺസ് വിംഗ്, മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ ഷൂട്ട് ശ്രദ്ധേയമാകുന്നു.അമ്മയും മക്കളും’ എന്ന മനോഹരമായ പ്രമേയത്തിൽ മനാമയിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ വെച്ചാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

ജീവകാരുണ്യ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായ ഡബ്ല്യു.എം.എഫ് (WMF), പ്രവാസലോകത്തെ അമ്മമാർക്കായി ഒരുക്കിയ ഈ ആദരം ഏറെ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.നിരവധി അമ്മമാരും കുട്ടികളുമാണ് മാതൃത്വത്തിന്റെ പവിത്രത ആഘോഷിക്കാൻ വാട്ടർ ഗാർഡൻ സിറ്റിയിൽ എത്തിച്ചേർന്നത്.കൃത്യമായ പ്ലാനിങ്ങോടും പ്രൊഫഷണലിസത്തോടും കൂടി ഒരുക്കിയ ഈ ഫോട്ടോ ഷൂട്ട്, സംഘടനയുടെ പ്രവർത്തന മികവിന്റെ മറ്റൊരു ഉദാഹരണമായും മാറി.

ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിൽ കുടുംബബന്ധങ്ങളുടെ മൂല്യം ഉയർത്തിപ്പിടിക്കാനും, അമ്മമാരുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ ആദരിക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.മാതൃ ദിനത്തോടനുബന്ധിച്ച് WMF ഒരുക്കിയ ഈ സ്നേഹസംഗമം പങ്കെടുത്തവർക്കെല്ലാം മറക്കാനാവാത്ത ഒരു അനുഭവമായും മാറി.

