ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ മിമിക്രി ആൻഡ് മോണോ ആക്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ ആദ്യമായി, മിമിക്രി ആൻഡ് മോണോ ആക്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കൊച്ചിൻ കലാഭവൻ സെക്രട്ടറിയും പ്രശസ്ത മിമിക്രി താരവുമായ കെ എസ് പ്രസാദ് ആണ് ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന വർക്ക് ഷോപ്പിന് നേതൃത്വം നൽകിയത്. മിമിക്രി എന്ന കല അവതരിപ്പിക്കുന്നവർക്കും , കലയെ സ്നേഹിക്കുന്നവർക്കും , മിമിക്രി രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു കെ എസ് പ്രസാദിന്റെ ക്ലാസുകൾ. പരിപാടിയിൽ 30ലധികം വരുന്ന കലാകാരന്മാർ തങ്ങളുടെ കോമഡി സ്കിറ്റുകൾ വേദിയിൽ […]









