BMC News Desk

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം; 12 മണിക്കൂര്‍ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകൾ

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.  ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.  സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ […]
Read More

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി സ്റ്റീവൻ സ്പിൽബർഗ്

ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്. ദ ഫാബെൽമാൻസ് എന്ന ചിത്രമാണ് മികച്ച സിനിമയായി തെരെഞ്ഞെടുത്തത്. അതിന്‍റെ സംവിധാനത്തിനാണ് വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗിനെ മികച്ച സംവിധായകനായി തെരെഞ്ഞെടുത്തത്.അതേസമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല. അര്‍ജന്‍റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്. അവാര്‍ഡിന്‍റെ അവസാന നോമിനേഷനില്‍ രണ്ട് വിഭാഗത്തിലാണ് എസ്എസ് രാജമൌലി സംവിധാനം ചെയ്ത് ആര്‍ആര്‍ആര്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു ഗോള്‍ഡന്‍ ഗ്ലോബ് […]
Read More

മുസ്ലിം ലീഗ് പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി എം കെ സ്റ്റാലിൻ ഉദ്ഘാടനം;പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഭിമാനകരമായ എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.പാർട്ടി പിറവി കൊണ്ട നഗരത്തിൽ തന്നെയാണ് എഴുപ്പത്തഞ്ചാം വാർഷികത്തിന് വേദിയൊരുങ്ങുന്നത്. വർത്തമാന കാല ഇന്ത്യയിലെ പ്രതിപക്ഷ ഐക്യ നിരയുടെ കരുത്തായ തലൈവർ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഡവും, […]
Read More

ശ്രീലങ്കക്കെതിരെ ആഞ്ഞടിച്ചു കോലി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 373 റൺസ് നേടി. 87 പന്തിൽ 113 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (67 പന്തിൽ 83), ശുഭ്മൻ ഗിൽ (60 പന്തിൽ 70), കെഎൽ രാഹുൽ (29 പന്തിൽ 39) തുടങ്ങിയവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കക്കായി കസുൻ രാജിത 3 വിക്കറ്റ് വീഴ്ത്തി.ഗംഭീര തുടക്കമാണ് […]
Read More

തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി, ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കണ്ട; വി ഡി സതീശന്‍

തിരുവനന്തപുരം: ശശി തരൂര്‍ എം പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സതീശന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പില്‍ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തില്‍ അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കണം. സ്ഥാനാര്‍ത്ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല.പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് പാര്‍ട്ടിയ്ക്ക് […]
Read More

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
Read More

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 ന്

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി 2022-23 പ്രവർത്തനത്തിന്റെ ഭാഗമായി Compassion 22 എന്ന തലക്കെട്ടിൽ 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയുള്ള ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ ഇന്ത്യൻ സ്കൂൾ റിഫ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ മുഖ്യ അതിഥിയായി ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, പെരിന്തൽമണ്ണ ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി വെൽഫയർ ചെയർ പേഴ്സൺ അഡ്വ: നജ്‌മ തബ്ഷീറ […]
Read More

കെസിഎ ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2022

കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022 രണ്ടാംഘട്ട മത്സരങ്ങൾ ജനുവരി 11 മുതൽ ആരംഭിക്കും. രണ്ടാംഘട്ട മത്സരങ്ങളിൽ മോഹിനിയാട്ടം ഭരതനാട്യം, കുച്ചിപ്പുടി, കഥക് ഡാൻസ്, അറബിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് ,സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങിയവയിലും നൃർത്യ ഇതര വിഭാഗങ്ങളിലുമായി 800 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ബഹ്റൈന് പുറത്തുള്ള വിധികർത്താക്കളാകും നൃത്ത മത്സരങ്ങളുടെ വിധിനിർണയം നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 27നാണ് ബി ഫ് സി കെസിഎ ദി ഇന്ത്യൻ […]
Read More

കുടുംബ സൗഹൃദവേദി  സിൽവർ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു.

കുടുംബ സൗഹൃദവേദി സിൽവർ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർ പ്രകാശനം ചെയ്തു. കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് ജനുവരി മാസം 20 തീയതി നടത്തുന്ന  സിൽവർ ജൂബിലി ആഘോഷ പോസ്റ്ററിന്റെ പ്രകാശനം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂ പി വി സി വേൾഡ് ട്രേഡിങ് ജനറൽ മാനേജർ ഇബ്രഹിം വി പി നിർവഹിച്ചു. പ്രസിഡൻ്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എബി കണ്ണറയിൽ സ്വാഗതവും ബിജു ഫിലിപ്പ് നന്ദിയും […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മനാമ: എഴുപത്തിനാലാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2023 ജനുവരി 27 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണിവരെ മനാമയിലെ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ യൂറിക് ആസിഡ്, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എഫ്. ബി. എസ് / ആർ. ബി. എസ്, ബ്ലഡ് ഷുഗർ, ബി. എം. […]
Read More