BMC News Desk

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം,പണിമുടക്കിയാൽ കർശന നടപടി വേണമെന്നും;ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയാൽ കർശന നടപടി വേണമെന്നും പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കാനാണ്. പണിമുടക്കുന്നവർക്കു ശമ്പളത്തിന് അർഹതയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. പണിമുടക്കു നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി പണിമുടക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നിർദേശിച്ചു. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്കു നിയമ വിരുദ്ധമാണ് എന്നും […]
Read More

ചാൾസ് രാജാവുമായി നരേന്ദ്ര മോദി ചർച്ച നടത്തി;പ്രധാനമന്ത്രി നടത്തുന്ന ആദ്യ സംഭാഷണമാണിത് .

ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയുടെ രാജാവായതിന് ശേഷം ചാൾസ് മൂന്നാമനുമായി മോദി നടത്തുന്ന ആദ്യ സംഭാഷണമാണിത് . സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാലാവസ്ഥ, പ്രതിരോധം , ജൈവവൈവിധ്യ സംരക്ഷണം, പരസ്പര താൽപര്യങ്ങൾ, പൊതുനന്മ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഈ വിഷയങ്ങളിൽ ചാൾസ് രാജാവ് പ്രകടിപ്പിച്ച താത്പര്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജി20 […]
Read More

ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി;മന്ത്രി സജി ചെറിയാന് ആശ്വാസം

ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാന് ആശ്വാസം. പൊലീസ് റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കിയ ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.രണ്ട് ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവല്ല കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ഇന്നലെ വാദം കേട്ട ശേഷമാണ് തിരുവല്ല കോടതി ഇന്ന് വിധി […]
Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാംദിനം സമാപിച്ചു; കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് തൊട്ടുപിന്നില്‍.

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 438 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 435  പോയിന്റുമായി രണ്ടാമത്. 432 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 421 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 115 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹെല്‍പ് ഡെസ്‌കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളില്‍ നിന്ന്  കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശങ്ങളും […]
Read More

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു; 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിൽ

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞ സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 182 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാൻ്റെ മടങ്ങിവരവ്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ജൂലൈ മൂന്നിനു സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ഭരണഘടനക്കെതിരെ പരാമർശം […]
Read More

പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി ആറ് മുതല്‍ 18 വരെ

കൊച്ചി: തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റും സംയുക്തമായി ജനുവരി ആറ് മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്ക് ബിസിനസ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. വീഡിയോ കാണാം – YOUTUBE – https://youtu.be/TpzAHbGC8bY  FACEBOOK- https://fb.watch/hR998MjS9-/ ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട് ജില്ലകളിലും […]
Read More

മെസിയും സൗദിയിലേക്ക് അൽ ഹിലാലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസർ എഫ്സിയുടെ ബദ്ധവൈരികളാണ് അൽ ഹിലാൽ എഫ്സി. ഇറ്റാലിയൻ പത്രമായ “കാൽസിയോ മെർകാറ്റോ” ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് ക്ലബ് മെസിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മെസിയുമായി അല്‍ ഹിലാല്‍ കരാര്‍ സംബന്ധിച്ച ധാരണയില്‍ എത്തിയതായാണ് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് […]
Read More

ക്രിസ്മസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു.

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ 05/01/23 നടത്താനിരുന്ന ക്രിസ്മസ് പുതുവത്സര ആഘോഷം, ഇപ്പോൾ നടക്കുന്ന മോശം കാലാവസ്ഥയെ തുടർന്ന് 19/01/23 ലേക്ക് മാറ്റിയിരിക്കുന്നു. സ്ഥലം ബാൻസൺ തായ് ഹാൾ അദ്ലിയ.എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നു
Read More

പടവ് കുടുംബ വേദി കുട്ടികൾക്കായുള്ള ഡ്രോയിങ് ആൻഡ് കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

മനാമ: പടവ് കുടുംബ വേദി പത്താം വാർഷികത്തോടനുബന്ധിച്ച് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ഡ്രോയിങ് ആൻഡ് കളറിങ് കോമ്പറ്റീഷൻ ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്ന് 200 ഓളം വിദ്യാർത്ഥികളാണ് കളറിംഗ് കോമ്പറ്റീഷനിൽ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻറ് സുനിൽ ബാബു, ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി,കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ്, മാർക്കറ്റിംഗ് ഹെഡ് അനുഷ സൂര്യജിത് സാമൂഹ്യ പ്രവർത്തകരായ ഫസലുൽ […]
Read More

തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു.

കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ബിയാർ പ്രസാദ്, പിന്നീട് ടെലിവിഷൻ അവതാരകനായാണ് ശ്രദ്ധ നേടുന്നത്. 2003-ല്‍ മോഹൻലാൽ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്‍റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയിൽ എത്തുന്നത്. പ്രസാദ് ആദ്യം ഗാനരചന നടത്തിയ […]
Read More