BMC News Desk

എ.ഐ.പി.എ പതിനാറാമത് ജനറൽ അസംബ്ലിയിൽ ബഹ്‌റൈൻ പങ്കെടുത്തു

കംബോഡിയയിലെ ഫ്നോം പെനിൽ നടന്ന ആസിയാൻ ഇന്റർ-പാർലമെന്ററി അസംബ്ലിയുടെ പതിനാറാമത് പൊതുസമ്മേളനത്തിൽ പ്രതിനിധി കൗൺസിലിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ എംപി അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്തയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ പാർലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.   സമാധാനം സ്ഥാപിക്കുന്നതിൽ പാർലമെന്ററി പങ്ക് വർദ്ധിപ്പിക്കുക, സഹകരണത്തിലൂടെ ആഗോള വെല്ലുവിളികളെ നേരിടുക, പ്രാദേശിക വികസനത്തിനും അന്താരാഷ്ട്ര സുരക്ഷയ്ക്കും പിന്തുണ നൽകുക എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ എഐപിഎ അസംബ്ലിയിൽ നടക്കും. സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന നിയമനിർമ്മാണം അവതരിപ്പിക്കുന്നതിൽ ബഹ്‌റൈൻ കൈവരിച്ച പുരോഗതിയും , സ്ഥിരത, […]
Read More

മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം

സമസ്ത മുഅല്ലിം ഡേ ദിനാചരണത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ദുആക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ഇർശാദുൽ മുസ്‌ലിമീൻ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മദ്റസ അധ്യാപകരായ ഹൈദ്രോസ് തങ്ങൾ, കാസിം നജൂമി, അബ്ദുൽ മജീദ് ഫൈസി, […]
Read More

സംവിധായകൻ സക്കറിയ ബഹ്റൈനിൽ എത്തുന്നു

സുഡാനി ഫ്രം നൈജീരിയ,ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബായ്, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർ മാതാവുമായ സക്കറിയ ആഗസ്റ്റ് 1 നു ഉമ്മുൽ ഹസ്സനിലെ ലോറൽ അക്കാദമിയിൽ വെച്ച് നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ് ‘ എന്ന സിനിമ ആസ്വാദന സദസ്സിന് നേതൃത്വം നൽകുന്നു.ബഹ്റൈനിലെ കലാകാരൻമാർക്കും, സിനിമ പ്രവർത്തകർക്കും, സിനിമ പഠിതാക്കൾക്കും ഒരുമിച്ചിരുന്ന് സംവിധായകനുമായി സംവദിക്കാനും , ആശയങ്ങളും കഥകളും വെള്ളിവെളിച്ചത്തിലേക്ക് കൈമാറ്റം ചെയ്യുപെടുന്ന […]
Read More

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. ദിയാധനത്തിൻ്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക […]
Read More

ബഹ്റൈനിലെ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലിൻ്റെ മകൻ മെർവിൻ തോമസ് മാത്യു സ്പെയിനിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞു

ബഹ്റൈനിലെ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലിൻ്റെ മകൻ മെർവിൻ തോമസ് മാത്യു സ്പെയിനിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞു .26 വയസുകാരനായ മെർവിൻ സ്പെയിനിൽ പൈലറ്റ് ആകാൻ പഠിക്കുകയായിരുന്നു . ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിലാണ് മരണമടഞ്ഞത്. പത്തനംതിട്ട പുല്ലാട് കുറുങ്ങഴിയിൽ ഉള്ള ഒടിക്കണ്ടത്ത് വീട്ടിൽ മോനി ഒടിക്കണ്ടത്തലിൻ്റെയും സുജ അന്നമ്മ മാത്യൂവിൻ്റെയും മകനാണ് മെർവിൻ . ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ബി എം സിയുടെ അനുശോചനം അറിയിക്കുന്നു.
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ജൂലൈ 18-ന്

മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 18-ന് ഇന്ത്യൻ ഡിലൈറ്റ്സ് ഹാൾ, സൽമാനിയയിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്ന വിവിധ പ്രഭാഷണങ്ങളും പുഷ്പാർച്ചനയും സമ്മേളനത്തിൽ ഉണ്ടാകും.അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹവും, കരുതലും, ഭരണപാടവവും, ജനകീയ സമീപനവും കേരള രാഷ്ട്രീയത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയതാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഉമ്മൻ ചാണ്ടി എന്നും പ്രത്യേക […]
Read More

ഐ.ബി.എസ്.എഫ് ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിന് ബഹ്റൈനിൽ തുടക്കമായി

ഐ‌ബി‌എസ്‌എഫ് വേൾഡ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഇസ ബിൻ അലി അൽ ഖലീഫ പങ്കെടുത്തു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സി‌വൈ‌എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി‌എസ്‌എ) പ്രസിഡന്റും ബി‌ഒ‌സി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ക്രൗൺ പ്ലാസയിൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.നിരവധി അന്താരാഷ്ട്ര ഫെഡറേഷൻ പ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, […]
Read More

അക്ഷരമുറ്റം ഇന്ന് (ജൂലൈ 14 തിങ്കൾ)

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “അക്ഷരമുറ്റം” അവധിക്കാല ഉല്ലാസക്കളരി ഇന്ന് നടക്കും.വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഉല്ലാസക്കളരി ഒരുക്കിയിട്ടുള്ളതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.പ്രമുഖ നാടക- നാടൻകലാ പ്രവർത്തകനും. പരിശീലകനും,ഷോർട്ട് ഫിലിം – ഡോക്യുമെൻ്ററി സംവിധായകനും കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്ക്കാര ജേതാവുമായ ഉദയൻ കുണ്ടംകുഴി യാണ് ഉല്ലാസക്കളരി നയിക്കുന്നത്.മലയാളം […]
Read More

ബീറ്റ് ദി ഹീറ്റ് 2025

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബീറ്റ് ദി ഹീറ്റ് സംരംഭത്തിന്റെ ഭാഗമായി ഇസ ടൗണിലെയും റിഫ പ്രദേശത്തെയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ എന്നിവയുടെ വിതരണം. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ ഫസൽ ഉർ റഹ്മാൻ, റൗഫ് എന്നിവർ വിതരണത്തിൽ പങ്കുചേർന്നു.
Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹ്റൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു

40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലി നോക്കുന്ന പ്രവാസികളെയാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ് ,അലി അഷറഫ് വാഴക്കാട് എന്നിവർ അറിയിച്ചു. ഈ മാസം 31 (31/07/2025 വരെ ഇങ്ങനെയുള്ള മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളുടെ വിവരങ്ങൾ താഴെ കൊടുത്ത നമ്പറുകളിലേക്ക് അയക്കാവുന്നതാണ്.34135124 മൻഷീർ കൊണ്ടോട്ടി,36612810 രജീഷ് ആർ. പി
Read More