BMC News Desk

ജോഡോ അഭിയാന് 26 നിരീക്ഷകര്‍ ; തമിഴ്‌നാടിന്റെ ചുമതല കൊടിക്കുന്നില്‍ സുരേഷിന്

ഭാരത് ജോഡോ യാത്രയുടെ തുടര്‍ പ്രവര്‍ത്തനമായി നടത്തുന്ന ഹാത് സേ ഹാത് ജോഡോ അഭിയാന്‍ പരിപാടിയുടെ നടത്തിപ്പിന് വിവിധ സംസ്ഥാനങ്ങളിലേക്ക് 26 നിരീക്ഷകരെ എഐസിസി നിയമിച്ചു. കേരളത്തിലേയും ലക്ഷദ്വീപിലേയും ചുമതല തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി തിരുനാവുക്കരസുവിനാണ്. കൊടിക്കുന്നില്‍ സുരേഷിനാണ് തമിഴ്‌നാടിന്റെ നിരീക്ഷണ ചുമതല. ജനുവരി 26 മുതലാണ് ഹാത് സേ ഹാത് ജോഡോ അഭിയാന്‍ പ്രചാരണ പരിപാടി ആരംഭിക്കുക
Read More

സഞ്ജു സാംസൺ ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ട്വന്റി-20 ടീമിൽ ഇടം പിടിച്ചു. ഹർദിക് പാണ്ഡ്യയാണ് ഏകദിന ടീമിന്റെ ഉപനായകൻ. ശിഖർ ധവാനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി. സൂര്യകുമാർ യാദവാണ് ട്വന്റി-20 ടീമിന്‍റെ ഉപനായകൻ. ട്വന്‍റി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ […]
Read More

ബഹ്റൈനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു.

ബഹ്റൈനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു കമ്പനിയില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.നാല് ദിവസം മുമ്പാണ് രാജീവ് കുഴഞ്ഞുവീണത്. തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുകയായിരുന്നതിനിടെയായിരുന്നു മരണം. അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്റൈനില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read More

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ. തന്നെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടോ എന്നറിയില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുണ ഖാര്‍ഗെയെ കണ്ടതിനെ കുറിച്ച് അറിയില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.അനാരോഗ്യ പരാതി തള്ളാൻ കെപിസിസി അധ്യക്ഷന്‍റെ ജിമ്മിലെ വർക്കൗട്ടിൻറെ വിഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം പ്രവർത്തകർ പുറത്തുവിട്ടിരുന്നു.പാര്‍ലമെന്‍റില്‍ ലോക്സഭയില്‍ കയറുന്നതിന് പകരം കെ.സുധാകരന്‍ രാജ്യസഭയില്‍ പോയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയത്. രാജ്യസഭയില്‍ കയറിയത് വഴി […]
Read More

സന്തോഷ് ട്രോഫി അറേബ്യന്‍ മണ്ണിലേയ്ക്ക്; ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി വേദിയാകും

ലോകകപ്പ് ആവേശത്തിന് പുറകെ  അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫി ഫുട്ബോളും.ഈ സീസണിലെ സന്തോഷ് ട്രോഫി സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യ വേദിയാകും. ആദ്യമായാണ് വിദേശരാജ്യത്തെ മൈതാനത്ത് സന്തോഷ് ട്രോഫി നടക്കുന്നത്. .ഇതുവഴി സംസ്ഥാന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഫുട്ബോള്‍ അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു. അവസാനവാരത്തോടെയാകും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍.സന്തോഷ് ട്രോഫിയെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം.
Read More

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ; ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 5 ന് വ്യാഴാഴ്ച 7മണി

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ഈ വരുന്ന ജനുവരി അഞ്ചാം തീയതി വ്യാഴാഴ്ച വൈകിട്ട് 7മണി മുതൽ ബാൻസങ്ങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രധാന ആകർഷണങ്ങൾ.. ക്രിസ്മസ് സെലിബ്രേഷൻ,വിനോദ പരിപാടികൾ,കലാപരിപാടികൾ,തംബോല..ഒപ്പം മെമ്പർഷിപ്പ് ക്യാമ്പയിൻ… പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മാന്യ മെമ്പർമാരെയും സഹർഷം സ്വാഗതം ചെയ്യുന്നു. കലാപരിപാടിയിൽ പങ്കുചേരാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന കോണ്ടാക്റ്റുമായി ബന്ധപ്പെടാവുന്നതാണ് ശ്രീലേഷ് 33936078…കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജനറൽ സെക്രട്ടറി സൂരജ് 33303849.
Read More

മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു

ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിനായ ഇന്‍കോവാകിന്റെ വിലവിവരം പുറത്ത്. ഒറ്റ ഡോസിന് 800 രൂപയും അഞ്ച് ശതമാനം ജി എസ് ടിയും ഈടാക്കും.രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. സര്‍ക്കാര്‍ മേഖലയില്‍ ഇത് 325 രൂപയ‌്ക്കായിരിക്കും ലഭ്യമാക്കുക. ചൈനയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ ഡോസായി നേസല്‍ വാക്‌സിന്‍ നല്‍കുന്നത്. നേസല്‍ വാക്സിന് സര്‍ക്കാര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി നേസല്‍ വാക്സിന്‍ […]
Read More

GCC രൂപീകൃതമായിട്ട് 40 വർഷം: സ്റ്റാമ്പുകൾ പുറത്തിറക്കി ബഹ്റൈൻ

ഗൾഫ് സഹകരണ കൗൺസിൽ സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ സ്റ്റാമ്പുകൾ പുറത്തിറക്കി. നാല് ദീനാര്‍ വിലവരുന്ന എട്ട് സ്റ്റാമ്ബുകളാണ് ബഹ്റൈനില്‍ പുറത്തിറക്കിയത്. ഒരു ദീനാറിന്‍റെ സ്മരണികക്കവറും ഉണ്ടായിരിക്കും. ബഹ്റൈന്‍ പോസ്റ്റിന്‍റെ മ്യൂസിയത്തിലും മുഴുവന്‍ പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്ബ് ലഭിക്കുന്നതാണ്.1981ലാണ് ജി.സി.സി കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. ജി.സി.സി കൂട്ടായ്മ രൂപവത്കരണ സമയത്തുള്ള രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളാണ് സ്റ്റാമ്ബിലുള്ളത്. മറ്റു ജി.സി.സി രാജ്യങ്ങളും ഈ മാസം തന്നെ സ്റ്റാമ്ബുകള്‍ ഇറക്കും. .
Read More

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടത്.ബഫര്‍ സോണ്‍, സില്‍വര്‍ലൈന്‍, സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡ‍ല്‍ഹിയിലെത്തിയത്.
Read More

അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു

വാഷിങ്ടണ്‍.. കടുത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും വിറങ്ങലിച്ച്‌ അമേരിക്കയും ക്യാനഡയും. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്.മരണസംഖ്യ ഉയര്‍ന്നേക്കും. റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമായി. അഞ്ചരക്കോടിയിലേറെ അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയില്‍. രാജ്യത്ത് താപനില മൈനസ് 45 വരെ താഴ്ന്നു. രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുത നിലയങ്ങള്‍ വ്യാപകമായി തകരാറിലായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിക്കാത്തത് മരണസംഖ്യ കൂട്ടി.ന്യൂയോര്‍ക്കിലെ ബഫലോയില്‍ അതിശൈത്യം അതിതീവ്രം.ദേശീയപാതകള്‍ പലയിടത്തും അടച്ചിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ മഞ്ഞില്‍ […]
Read More