BMC News Desk

കൊച്ചിയിൽ ഇന്ന് മുതൽ 5ജി,

സംസ്ഥാനത്ത് ഇന്ന് മുതൽ 5ജി സേവനം ആരംഭിക്കും. ചൊവ്വാഴ്ച മുതൽ കൊച്ചി നഗരസഭയുടെ കീഴിലുള്ള തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഇത് ലഭ്യമാകും. റിലയൻസ് ജിയോയാണ് സേവനങ്ങൾ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 5ജി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലകളിൽ 5ജി കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും നടക്കും.
Read More

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ഗവർണർ

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണം ലഭിക്കാത്തതിൽ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും, വിരുന്ന് ആസ്വദിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ് മാറ്റത്തെ ഉൾക്കൊള്ളാനാകണം. മാറ്റത്തെ എതിർക്കുന്നത് വേദനാജനകമാണെന്നും ഗവർണർ കോഴിക്കോട് പറഞ്ഞു.അതേസമയം ബഫർ സോൺ പരാതി വന്നാൽ പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  സർവകലാശാല നിയമഭേദഗതി ബിൽ ഇതുവരെ കിട്ടിയിട്ടില്ല. നിയമവിധേയമാണെങ്കിൽ ഏത് ബില്ലും ഒപ്പിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികവും ബഹ്‌റൈൻ ദേശീയദിനവും ആഘോഷിച്ചു

ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ രണ്ടാം വാർഷികവും ബഹ്‌റൈൻ ദേശീയദിനാഘോഷവും വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു.പത്തനംതിട്ട എംപി ആന്റോ ആൻറണി നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു. പ്രവാസികളുടെ കഷ്ടപ്പാടും വിയർപ്പുമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത് എന്ന് ശ്രി.ആന്റോ ആൻറണി പറഞ്ഞു. കോവിഡ് കാലത്ത് നമ്മുടെ രക്ഷകരായി നിന്നവരാണ് ഓരോ നേഴ്സുമാരും അവരെ ആദരിക്കാൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ കാണിച്ച മനസ്സ് അഭിനന്ദനീയമാണെന്നും ഇത് മറ്റുള്ള സംഘടനകളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കോവിഡ് പ്രതിരോധ […]
Read More

കായംകുളം പ്രവാസി അസ്സോസിയേഷൻ ; ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു

കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു.ട്രഷറർ തോമസ് ഫിലിപ്പിൻ്റെ അദ്ധ്യഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി  ജയേഷ് താന്നിക്കൽ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.   ദേശീയദിനത്തില്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും ജനതക്കും ആശംസകൾ നേർന്നു.എക്സിക്യുട്ടീവ് മെംബർമാരായ വിനേഷ്. വി.പ്രഭു, ശ്യാം ക്യഷ്ണൻ,മെബർമാരായ ഗണേഷ് നമ്പൂതിരി, ഷൈജു ,ഗിരീഷ്, അഭിഷേക് നമ്പൂതിരി, തുളസിധരൻ, അഭിലാഷ് കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു വെള്ളുക്കൈ, സുനിഫിലിപ് […]
Read More

ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂൾ വാർഷിക ഫ്രഞ്ച് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്രഞ്ച് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും ചിത്രീകരിക്കുന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി. ഫ്രഞ്ച് ദിനത്തിന്റെ ആദ്യഘട്ടത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ പെൻസിൽ ഡ്രോയിംഗിലും 9-10 ക്ലാസുകളിലെ വിദ്യാർഥികൾ പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ കവിതാ പാരായണം, കഥപറയൽ, സോളോ സോംഗ്, സൂപ്പർ ഷെഫ്, ഫ്രാൻസിനെക്കുറിച്ചുള്ള പവർപോയിന്റ് പ്രസന്റേഷൻ, സംഘഗാനം തുടങ്ങിയ പരിപാടികൾ നടന്നു. വിവിധ […]
Read More

വാട്സ്ആപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു ..

മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന “ഇൻസ്പെയർ” എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച വാട്സ്ആപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തിയ മത്സരത്തിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്‌സിനെ ലഭിച്ച ഫാത്തിമത്ത് സുമയ്യ, റഊഫ് കരൂപ്പടന്ന, നഫീസത്തുൽ ജംഷീദ എന്നിവരാണ് വിജയികളായത്. ഇവർക്കുള്ള സമ്മാനങ്ങൾ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ്ങ് പ്രസിഡന്റ് എം.എം.സുബൈർ, ജനറൽ കൺവീനർ മുഹമ്മദ്‌ മുഹിയുദ്ധീൻ, വൈസ് പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ എന്നിവർ നൽകി. […]
Read More

ഒ.പി സേവനം വൈകീട്ട് ആറ് വരെ ഉറപ്പ് വരുത്തണമെന്ന് വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം.

തിരുവനന്തപുരം : മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് വരെ ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒ.പി സേവനം ഉറപ്പ് വരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്
Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ 51ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അന്ദലസ് ഗാർഡനിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.കുട്ടികളുടെ ബാലവേദി പ്രസിഡന്റ്‌ വേദവ് വികാസ്,സെക്രട്ടറി ജെസ്സ കാസിം എന്നിവർ കേക്ക് മുറിച്ചു കൊണ്ടു ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു.കോവിഡ് സമയത്ത് പോലും സ്വദേശികളെന്നോ വിദേശികളെന്നോ വേർതിരിവ് കാണിക്കാതെ എല്ലാവർക്കും ഒരു പോലെ കരുതലിന്റെ കവചം […]
Read More

കേരളം ഒരു സംസ്ഥാനം; അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റിനെതിരേ യു.പി പോലീസ് ഉദ്യോഗസ്ഥ.

ലഖ്‌നൗ: ലോകകപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ട്വീറ്റ് അശ്രദ്ധമെന്ന് ഉത്തര്‍ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ് ഡി.എസ്.പി അഞ്ജലി കടാരിയ ആണ് ട്വീറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധയാണെന്നും അഞ്ജലി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ”അര്‍ജന്റീനയിലെ ഔദ്യോഗിക കായിക സമിതിയില്‍ നിന്നുള്ളതെന്ന നിലയില്‍ ട്വീറ്റ് അശ്രദ്ധമാണ്. കേരളത്തെ പ്രത്യേകമായി ഉള്‍പ്പെടുത്തിയത്, അതും ബ്രിട്ടണ്‍ ഭരിച്ച ഇന്ത്യയില്‍ നിന്ന് രക്തരൂക്ഷിതമായി […]
Read More

‘ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി ജീവന്‍ കളഞ്ഞിട്ടില്ല’, വിവാദ പ്രസംഗത്തില്‍ ഖാര്‍ഗെ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത്. രാജസ്ഥാനിലെ ആല്‍വാറില്‍ റാലിയില്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ ബിജെപിയുടെ പ്രതിഷേധം. ബിജെപിക്കെതിരായ വിവാദ പ്രസംഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. ഭാരത് ജോഡോയാത്രയുടെ ഭാഗമായി ആല്‍വാറില്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബിജെപി വിരുദ്ധ പരാമര്‍ശം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസുകാര്‍ ജീവത്യാഗം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനായി രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ജീവന്‍ നഷ്ടപ്പെടുത്തി. എന്നാല്‍ ബിജെപി എന്തു ചെയ്തു. ബിജെപിക്കാരുടെ ഒരു […]
Read More