BMC News Desk

വിഴിഞ്ഞം സമവായം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട്‌ അഞ്ചിനാണ് ചർച്ച.ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം തന്നെ കാതോലിക്കാ ബാവ എന്നിവർ ചീഫ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനുശേഷം കാതോലിക്കാബാവ മുഖ്യമന്ത്രിയെ തന്നെ കണ്ടിരുന്നു. ആ ചർച്ചകളിലെല്ലാം സമരസമിതിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് മുൻനിർത്തി സമവായത്തിലേക്കെത്തിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോൾ മന്ത്രിസഭാ ഉപസമിതിയുടെ യോഗം […]
Read More

`ഫ്രീഡം അറ്റ് മിഡ്നൈറ്റി”ന്റെ രചയിതാവ് ഡൊമനിക് ലാപ്പിയര്‍ അന്തരിച്ചു

ഇന്ത്യയെ സ്നേഹിച്ചിരുന്ന ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപ്പിയര്‍ അന്തരിച്ചു.91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഉള്ളറക്കഥകള്‍ അനാവരണം ചെയ്യുന്ന “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” ഡൊമിനിക് ലാപിയറും ലാറി കോളിന്‍സ് എന്ന അമേരിക്കക്കാരനും ചേര്‍ന്ന് എഴുതിയതാണ്. മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേരില്‍ ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1931 ജൂലൈ 30-ന് ചാറ്റെലൈലോണിലാണ് ലാപിയര്‍ ജനിച്ചത്. ഏറ്റവും പ്രശസ്തമായ പാരീസ് ബേണിംഗ്സും ലാറി കോളിന്‍സുമായി സഹകരിച്ച്‌ എഴുതിയതാണ്. 1985-ല്‍ കൊല്‍ക്കത്തയിലെ റിക്ഷാക്കാരന്റെ […]
Read More

യു.പി.പി: സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

നാമ : യുണെറ്റഡ് പേരന്റ്സ് പാനലിൽ ന്റെ നേതൃത്വത്തിൽ ബഹ്റിൻ ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മ രൂപികരിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന യോഗത്തിലാണ് 50 അംഗ സൽമാനിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. യു.പി.പി സൽമാനിയ ഏരിയ കൺവീനർ എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ശ്രീധർ തേറമ്പിൽ, ബിജു ജോർജ് , ഹരീഷ് നായർ, അനിൽ യു.കെ., മോനി ഓടികണ്ടത്തിൽ , എഫ്.എം ഫൈസൽ എന്നിവർ സംസാരിച്ചു. […]
Read More

കണ്ണ് രോഗം പടരുന്നു;യാത്രാ വിലക്കേർപ്പെടുത്തി വിമാനങ്ങൾ, പ്രവാസി കുടുംബത്തിന് വിമാനയാത്ര മുടങ്ങി.

ചെങ്കണ്ണ് രോഗികളെ വിമാന യാത്രയിൽ നിന്ന് തടയുന്നു. പകർച്ച വ്യാധിയായ ചെങ്കണ്ണ് രോഗം വ്യാപകമായതോടെയാണ് വിമാനകമ്പനികൾ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുമായി രംഗത്തെത്തുന്നത്. ഇതിനകം തന്നെ പലർക്കും യാത്ര മുടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കുള്ള കുടുംബത്തിന് വിമാനയാത്ര മുടങ്ങി. ശനിയാഴ്ച രാവിലെയാണ് സംഭവം. എയർപോർട്ടിലെത്തിയ ഇവരെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതുമൂലം ഡോക്ടർ പരിശോധിക്കുകയും യാത്രചെയ്യാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയുമായിരുന്നു. രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസിനാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. മലപ്പുറം തിരൂർ നിറമരുതൂരിൽനിന്നുള്ള ഭർത്താവും ഭാര്യയും മകളുമടങ്ങുന്ന […]
Read More

സൗദി അറേബ്യയിൽ വാഹനാപകടം; നാലു പേര്‍ മരിച്ചു

അസീര്‍: സൗദി അറേബ്യയിലെ അസീർ ശആര്‍ ചുരംറോഡില്‍ ബസ് അപകടത്തില്‍ നാലു പേര്‍ മരണപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ചുരംറോഡില്‍ അടിവാരത്തിന് സമീപത്തെ അവസാനത്തെ തുരങ്കത്തിനു മുമ്പായി ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്കും മഹായില്‍ ജനറല്‍ ആശുപത്രിയിലേക്കും നീക്കി. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
Read More

ബിഗ് ടിക്കറ്റില്‍ രണ്ടാം സമ്മാനം ബഹ്റൈൻ മലയാളി പ്രവാസികൾക്ക്.

നറുക്കെടുപ്പ് വീഡിയോ  https://fb.watch/hccvzh2yGu/ അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ഖാദര്‍ ഹസ്സൈന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഈ സമ്മാനത്തുകയിലൂടെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് വിജയിയായി മാറിയിരിക്കുകയാണ് ഖാദര്‍. 206975 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ബഹ്‌റൈൻ പ്രവാസി മലയാളിക്കാണ് […]
Read More

എൽ.എം.ആർ.എ പുതിയ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം ആരംഭിച്ചു.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബഹ്റൈനിൽ പുതിയ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം ആരംഭിച്ചു, പുതിയ രെജിസ്ട്രേഷൻ ഇന്ന് ഡിസംബർ 04 മുതൽ ആണ് നിലവിൽ വന്നത്.ഫ്ലെക്സി പെർമിറ്റുകൾക്ക് പകരമായി എൽഎംആർഎ നേരത്തെ പുതിയ തൊഴിൽ വിപണി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ നിയമപരമായ നില ശരിയാക്കുന്നതാണ് പുതിയ പദ്ധതി. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുന്നതെന്നും , തൊഴിലിനായി രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കുമെന്നും എൽഎംആർഎ അറിയിച്ചു.. ജോലി സ്ഥലങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന്, […]
Read More

അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസിക്ക് ഇന്നത്തെ മത്സരം ചരിത്രമുഹൂർത്തം

അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസിക്ക് ഇന്നത്തെ മത്സരം ചരിത്രമുഹൂർത്തം കൂടിയാണ്. പ്രൊഫഷനൽ കരിയറിൽ ഇന്ന് ആയിരം മത്സരങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് സൂപ്പർതാരം. ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്അടുത്ത ലോകകപ്പിൽ താരം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യം സംശയമായിരിക്കും. അതിനാൽ, എന്തു വിലകൊടുത്തും മെസിയുടെ പേരിൽ രാജ്യത്തിനായൊരു ലോകകിരീടം സാധ്യമാക്കുക എന്ന ലക്ഷ്യമായിരിക്കും സഹതാരങ്ങളുടെ മനസിലുണ്ടാകുക. ഇന്ന് ജയിക്കാനായില്ലെങ്കിൽ ഒരുപക്ഷെ ലോകകപ്പിൽ […]
Read More

വിഴിഞ്ഞം പ്രതിഷേധം വഷളാകാന്‍ പാടില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിഴിഞ്ഞം തുറമുഖ സമരത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്. പ്രതിഷേധം ഒരു പരിധി കടന്ന് വഷളാകാന്‍ പാടില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ആരോപിച്ചിരുന്നു. വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. തീവ്രവാദ സംഘടനയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.കേന്ദ്ര സേനയില്‍ നിലപാട് കോടതിയെ അറിയിച്ചതാണ്. അക്കാര്യത്തില്‍ കോടതി തീരുമാനിക്കട്ടെ. […]
Read More

ഫ്രന്റ്‌സ് വനിതാ സമ്മേളനം, റിഫ ഏരിയ മത്സരങ്ങൾ ഡിസംബർ ഒമ്പതിന് നടക്കും

മനാമ: നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിന്റെ ഭാഗമായി റിഫ ഏരിയ സ്ത്രീകള്‍ക്കായി ഡിസംബര്‍ 9 നു വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദിശ സെന്ററിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, ഹെന്ന ഡിസൈനിങ് എന്നീ ഇനങ്ങളാണ് ഉള്ളത്. ഒരാള്‍ക്ക് രണ്ട് ഇനത്തില്‍ മത്സരിക്കാം. വിജയികളെ വനിതാസമ്മേളന വേദിയിൽ പ്രഖ്യാപിക്കുന്നതായിരിക്കും കൗമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്കായി പോസ്റ്റർ മേക്കിങ് മത്സരവും അന്നേ ദിവസം നടക്കും. വിശദ വിവരങ്ങൾക്കും […]
Read More