BMC News Desk

സന്തോഷ് ട്രോഫി സൗദിയിലേക്ക്. ഇന്ത്യയും -സൗദിയും ധാരണാപത്രത്തിൽ ഒപ്പിട്ടു.

റിയാദ്: ഇന്ത്യയുടെ സ്വന്തം സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കടല്‍ കടക്കുന്നു. 2023 ലെ സന്തോഷ്‌ ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങൾ സഊദിയിൽ നടത്താനാണ് ആലോചിക്കുന്നത്.ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സഊദി ഫുട്ബോൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞു. 2023 ഫെബ്രുവരിയിലാകും സഊദിയിലെ മത്സരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ വളര്‍ച്ചയാണ് ഇതെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ വിശേഷിപ്പിച്ചത്. കരാർ ഒപ്പിട്ട സൗദി ഫുട്ബോൾ ഫെഡറേഷന് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നന്ദി അറിയിച്ചു. ഇന്ത്യയിലെ […]
Read More

ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം.

കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍, കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. 3-1നാണ് വിജയം. 72-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. പിന്നെയുള്ള രണ്ട് ഗോളും നേടിയത് ഇവാൻ കലിയുൻഷിയാണ്. ആദ്യ പകുതിയിൽ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇരുടീമുകൾക്കും അവയെ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
Read More

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഗമം നാളെ നടക്കും.

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് പ്രവാചകൻ” കാമ്പയിനിൻ്റെ ഭാഗമായി ഫ്രണ്ട്സ് ടീൻസ് വിഭാഗമായ “ടീൻ ഇന്ത്യ”ഒരുക്കുന്ന വിദ്യാർത്ഥി സംഗമമാണ് നാളെ (8/10/2022)ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സിഞ്ചിലെ കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടക്കുക. ബഹ്റൈനിലെ വിദ്യാർഥികളുടെ ഒത്തുചേരലിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി സദസ്സുമായി സംവദിക്കും. വാഹന സൗകര്യത്തിനും കൂടുതൽ വിവരങ്ങൾക്കും 39210248 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ മുഹമ്മദ്‌ ഷാജി അറിയിച്ചു.
Read More

ലൂണയുടെ കിടിലൻ ഫിനിഷ്; കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ.

കൊച്ചി: ഐ.എസ്.എല്‍. ഫുട്‌ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഗോള്‍രഹിത സമനില പാലിക്കുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ അലസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല. ഏഴാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ താരം അലക്‌സ് ലിമയുടെ ഗോളിലേക്കുള്ള ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭസുഖന്‍ ഗില്‍ രക്ഷപ്പെടുത്തി. 11-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്‌റോ നല്‍കിയ ക്രോസില്‍ നിന്നുള്ള അപ്പോസ്‌തോലോസ് ജിയാനോവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മത്സരം […]
Read More

ബഹ്റൈനിൽ ഫ്ലക്സിബിൾ വിസ നിർത്തലാക്കുന്നു.

ബഹ്റൈനിൽ ഫ്ലക്സിബിൾ വിസ നിർത്തലാക്കുന്നതായി ബഹ്റൈൻ  പ്രധാനമന്ത്രിയും കിരീടവകാശിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രഖ്യാപനം. കൂടാതെ തൊഴിൽ മേഖലയിൽ പ്രവാസികൾ അടക്കമുള്ള എല്ലാവരുടെയും രജിസ്ട്രേഷൻ നടത്തത്താനും തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിന് എൽ എം ആർ എ പരിശോധന ശക്തമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. കൂടാതെ തൊഴിലാളികളുടെ രജിസ്ട്രേഷൻ സുഗമമാക്കാൻ പുതിയ ലേബർ കേന്ദ്രങ്ങളും രജിസ്ട്രേഷൻ പോർട്ടലും സ്ഥാപിക്കുന്നതിനൊപ്പം തൊഴിലാളിയും തൊഴിൽ ഉടമയും തമ്മിലുള്ള തർക്കങ്ങളിൽ എൽ എം ആർ എ യുടെ […]
Read More

യു.പി.പി കോടിയേരി അനുശോചന യോഗം സംഘടിപ്പിച്ചു .

മുന്‍ ആഭ്യന്തരമന്ത്രിയും പൊതു സമ്മതനും കേരള രാഷ്ട്രീയത്തിലെ ശക്നും ജനകീയനുമായ നേതാവുമായ കോടിയേരി ബാലകൃഷ്ണന്‍റെ അകാലനിര്യാണത്തില്‍ യുണൈറ്റഡ് പാരന്‍റ് പാനല്‍ അനുശോചന യോഗം സംഘടിപ്പിച്ചു . ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എം ഫൈസല്‍ അനുശോചന പ്രയേമം അവതരിപ്പിച്ചു.യു.പി.പി ,ഭാരവാഹികളായ അനില്‍.യുകെ, ബിജുജോര്‍ജ്ജ് ,ഹരീഷ്നായര്‍,ഡോ.സുരേഷ് സുബ്രമണ്യം, ദീപക് മേനോന്‍,അജിജോര്‍ജ്ജ്, കെ.സി.എ സെക്രട്ടറിയും കൊല്ലം അസോസിയേഷന്‍ ഭാരവാഹിയുമായ വിനു ക്രിസറ്റി, അന്‍വര്‍ , ശന്‍കരപിള്ള, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എബിതോമസ് , […]
Read More

തണലാണ് പ്രവാചകൻ ” ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ക്യാപയിൻ നാളെ ( 06 -10- 2022 വ്യാഴം )നടക്കും.

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു “തണലാണ് പ്രവാചകൻ” എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കേമ്പയിൻ പ്രചാരണ ഉദ്‌ഘാടനം വ്യാഴ്ച ( 06 -10-2022) വൈകീട്ട് 8 മണിക്ക് സെഗയ്യയിലെ കെ.സി.എ ഹാളിൽ വെച്ച് നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി കാംപയിൻ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. പ്രവാചകന്റെ ജീവിതവും സന്ദേശവും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ പരിചയപ്പെടുത്തുക എന്നതാണ് കേമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ഫ്രന്റ്‌സ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, ജനറൽ […]
Read More

ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെ.

ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അബ്‌ദുറഹ്‌മാൻ രണ്ടത്താണി സാഹിബ് മുഖ്യ അതിഥിയായി പങ്കെടുക്കും.വെള്ളിയാഴ്ച ( 07/10/2022) രാത്രി 8മണിക്ക്,സി എച്ഛ് അനുസ്മരണവും, ത്രയിമാസ ക്യാമ്പ് ഉദ്‌ഘാടനവും റിഫ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ (സമസ്ത മദ്രസ്സ ഡെൽമൻ ബേക്കറിക്ക് സമീപമാണ്) സംഘടിപ്പിക്കുന്നത്. ഐഎംസി മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ്, ഏകദിന വോളിബാൾ മത്സരം, ഏകദിന ഫുട്ബോൾ മത്സരം […]
Read More

ശ്രദ്ധേയമായി “സംസ്കൃതി ശബരീശ്വരം വിഭാഗ് “ഓണോത്സവം 22”

സംസ്കൃതി ബഹ്‌റൈൻ ശബരീശ്വരം വിഭാഗ് ഓണോത്സവം 22 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസിൽ സെപ്റ്റംബർ 30 ന് വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന ഓണാഘോഷത്തിൽ വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സംസ്കൃതി ശബരീശ്വരം ഭാഗിന് കീഴിലെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത പൂക്കള മത്സരം ശ്രദ്ധേയമായി. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിൽ (കെ സി ഇ സി ) പ്രസിഡണ്ട് […]
Read More

കൊച്ചിൻ കലാഭവൻറെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനമാരംഭിച്ചു.

ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കർണാട്ടിക് മ്യൂസിക്, സുംബാ ഡാൻസ് എന്നിവയിൽ പരിശീനത്തിനുള്ള സൗകര്യവുമായാണ് കരയാംപറമ്പ് എളവൂർ കവലയ്ക്ക് സമീപമുള്ള സ്പ്രിംഗ്ഫീൽഡ് കെട്ടിടത്തിൻറെ ഒന്നാം നിലയിൽ കൊച്ചിൻ കലാഭവന്റെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫ്രാഞ്ചൈസിന്റെ ഔപചാരികമായ ഉദ്ഘാടനം അങ്കമാലി എംഎൽഎ . റോജി എം ജോൺ നിർവഹിച്ചു. കൊച്ചിൻ കലാഭവൻ പ്രസിഡണ്ട് ഫാദർ ചെറിയാൻ വിശിഷ്ട അതിഥിയായി. കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ അലി അക്ബർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ലതിക […]
Read More