BMC News Desk

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി നില ഗുരുതരം

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ […]
Read More

യോഗദിനാഘോഷം;യോഗ ക്ലാസ് നടത്തി മുഹറഖ് മലയാളി സമാജം

മുഹറഖ് മലയാളി സമാജം ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ഘടകവുമായി സഹകരിച്ചു അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ ആയിരുന്നു യോഗ ക്ലാസ് നടന്നത്,ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മാർഗ്ഗമാണ് യോഗയെന്ന് ക്ലാസിനു നേതൃത്വം കൊടുത്തു കൊണ്ട് ആർട്സ് ഓഫ് ലിവിങ് പ്രതിനിധി ദീപ് കുമാർ പറഞ്ഞു, ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ യോഗ ഇന്ന് ലോകം മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു, നിരവധിപേർ പങ്കെടുത്ത പരിപാടിക്ക് മുഹറഖ് […]
Read More

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു; തകര്‍ന്ന് വീണത് 14-ാം വാര്‍ഡ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാർഡാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞു വീണത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം. സാരമായ പരുക്കില്ല. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിമാരായ വീണാ ജോര്‍ജും, വി എന്‍ വാസവനും സ്ഥലത്തെത്തി.അപകടത്തില്‍ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് […]
Read More

സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും.റെയിൽവേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.ആപ്പിന്റെ സഹായത്തോടെ, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് യാത്ര എളുപ്പമാകും, […]
Read More

“ദ റെഡ് ബലൂൺ”സിനിമ പ്രദർശനം വ്യാഴാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ

കുട്ടിസാറ എന്റർടൈൻമെന്റ് ന്റെ ബാനറിൽ അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലെർ സിനിമ “ദ റെഡ് ബലൂൺ”പ്രേക്ഷകരുടെ ആവശ്യം കണക്കിലെടുത്ത് സിനിമയുടെ അടുത്ത ഷോ 03/07/2025 (വ്യാഴാഴ്ച) ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തുന്നു.വൈകുന്നേരം 07:30 ന് പ്രോഗ്രാം തുടങ്ങുകയും തുടർന്നു സിനിമ പ്രദർശിപ്പിക്കുകയും ചെയ്യും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.ബഹ്‌റൈനിൽ ഉള്ള എല്ലാ സിനിമാപ്രേമികളേയും സിനിമകാണാൻ കേരളീയ സമാജം Diamond Jubilee ഹാളിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു.
Read More

ബഹ്റൈൻ – ഡല്‍ഹി സര്‍വീസ് റദ്ദാക്കി എയര്‍ഇന്ത്യ എക്സ്പ്രസ്; ദുരതത്തിലായി പ്രവാസികള്‍

ജൂലൈ 15 മുതല്‍ ഒക്ടോബർ 25 വരെ ഡല്‍ഹിയിലേക്കും തിരിച്ച്‌ ബഹ്റൈനിലേക്കുമുള്ള സർവീസ് റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്.ചൊവ്വ മുതല്‍ ശനി വരെ അഞ്ച് ദിവസങ്ങളിലായി സർവീസ് നടത്തിക്കൊണ്ടിരുന്ന IX 145, IX 146 എന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിലേക്കും ഡല്‍ഹി വഴി കണക്ഷൻ മാർഗമുണ്ടായത് കൊണ്ട് മലയാളികളടക്കം നിരവധി പ്രവാസികളായിരുന്നു ഈ റൂട്ടിലെ സർവീസിനെ ആശ്രയിച്ചിരുന്നത്.അത്തരക്കാർക്ക് വലിയ തിരിച്ചടിയാണ് എക്സ്പ്രസിന്‍റെ ഈ തീരുമാനം.കൊമേഴ്സ്യല്‍ റീസണാണ് സർവീസ് റദ്ദ് ചെയ്യാൻ കാരണമെന്നാണ് എക്സ്പ്രസ് അധികൃതർ അറിയിച്ചിരിക്കുന്നത്. […]
Read More

വീടുകളിലും ഓഫിസുകളിലും ഹൈഡ്രോപോണിക് കൃഷി ചെയ്യാന്‍ നിര്‍ദേശവുമായി ബഹ്റൈൻ

ബഹ്റൈനിലെ വീടുകളിലും കെട്ടിടങ്ങളിലും ഹൈഡ്രോപോണിക് കൃഷിരീതികള് അവതരിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കാൻ നിർദേശം.സ്ഥലപരിമിതിയും ജലക്ഷാമവും കണക്കിലെടുത്ത് നഗര കൃഷി പ്രോത്സാഹിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ക്യാപിറ്റല് ട്രസ്റ്റീസ് ബോർഡ് അംഗം ഡോ. വഫാ അജൂര് ആണ് ഈ സംരംഭത്തിന് നേതൃത്വം നല്കുന്നത്.കൂടുതൽ കാര്യക്ഷമവും സ്ഥലം ലാഭിക്കുന്നതും സുസ്ഥിരവുമായ കൃഷിരീതികളിലേക്ക് ബഹ്റൈന്റെ ദേശീയ ഹരിതവൽ ക്കരണ പദ്ധതി മാറ്റുക എന്നതാണ് ക്യാപിറ്റല് ട്രസ്റ്റീസിന്റെ പ്രധാനം ലക്ഷ്യം. പദ്ധതി വ്യാപകമാക്കുന്നതോടെ അപ്പാര്ട്ടുമെന്റുകളിലോ വില്ലകളിലോ വാണിജ്യ കെട്ടിടങ്ങളിലോ താമസിക്കുന്നവർക്ക് മണ്ണില്ലാതെയും കുറഞ്ഞ വെള്ളത്തില് ചെറിയ […]
Read More

ബഹ്‌റൈനില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

ബഹ്‌റൈനില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഗതാഗത, ടെലി കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥ ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു.കൂടാതെ, അന്തരീക്ഷത്തിലെ ഈർപ്പം കുറയുകയും ചെയ്യും. ഈ ഒരു അവസ്ഥ ശനിയാഴ്ച വരെ തുടരുമെന്നും അറിയിച്ചു.അസ്ഥിരമായ കാലാവസ്ഥ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Read More

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു

ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ സഹകരണത്തോടെ ഗ്രന്ഥകാരനും അധ്യാപകനും ചരിത്രഗവേഷകനുമായ പി ഹരീന്ദ്രനാഥിനെ ആദരിച്ചു. സെഗ്‍യ്യയിൽ വച്ച നടന്ന പരിപാടിയിൽ ദാദാഭായ് നവറോജിയും ഗാന്ധിജിയും സ്വാതന്ത്ര്യ സമരചരിത്രത്തെപ്പറ്റിയും ഹരീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണം നടത്തി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബി എം എഫ് സെക്രട്ടറി സുരേഷ് വീരാച്ചേരി സ്വാഗതം പറഞ്ഞു . ബാബു കുഞ്ഞിരാമൻ പി ഹരീന്ദ്രനാഥിനെ ഉപഹാരം നൽകി ആദരിച്ചു. ദീപ ജയചന്ദ്രൻ, എബ്രഹാം […]
Read More

ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പ് ആരംഭിച്ചു

ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പ് ആരംഭിച്ചു.ജൂലൈ 1 ന് തുടങ്ങിയ പരിപാടി ഓഗസ്റ്റ് 5 വരെ എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ ആണ് നടക്കുന്നത്.ഈ വർഷത്തെ ഫെസ്റ്റിവല്‍ മുൻ പതിപ്പിന്റെ ഇരട്ടി വലുപ്പമുള്ളതാണെന്നും പുതിയ അന്താരാഷ്ട്ര ബ്രാൻഡുകള്‍, സംവേദനാത്മക മേഖലകള്‍, സജീവമായ പ്രവർത്തന പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും സംഘാടകരായ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സാറ ബുഹിജി മാധ്യമപ്രവർത്തകരോടു പറഞ്ഞു. സന്ദർശകർക്ക് അറബിയിലും ഇംഗ്ലീഷിലും സ്റ്റേജ് ഷോകള്‍, തത്സമയ പ്രകടനങ്ങള്‍, […]
Read More