BMC News Desk

പ്രവാസികൾക്ക് ഇനി ലഭ്യമായ വാക്‌സിൻ സ്വീകരിക്കാം.

തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ വളരെയധികം പ്രവാസികള്‍ക്കാണ് സഹായകമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിരോധ […]
Read More

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.

മലയാളികളുടെ മഹോത്സവമായ ഓണത്തിലേക്കുള്ള പത്താമുദയത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് അത്തം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തിന്റെയും ദിവസങ്ങളുടെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. അത്തം നഗറില്‍ പതാക ഉയരുന്നതിന് പിന്നാലെ വര്‍ണ്ണാഭമായ ഘോഷയാത്രയുമുണ്ടാകും. ഇതോടെ ഓണത്തിന്റെ സംസ്ഥാന തലത്തിലെ ഔദ്യോഗിക ആഘോഷങ്ങള്‍ക്കും തുടക്കമാകും. മഹാമാരിയില്‍ നഷ്ടപ്പെട്ട രണ്ടു വര്‍ഷത്തിന് ശേഷം വിപുലമായ രീതിയിലാണ് ഇത്തവണ രാജനഗരിയിലെ അത്ത ദിന ആഘോഷം. ഇന്ന് രാവിലെ എട്ടുമുതല്‍ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത പരിപാടികളോടെ അത്താഘോഷം ആരംഭിക്കും. 9 […]
Read More

ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മനാമ : ബഹ്റൈൻ പ്രവാസിയും കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയുമായ വിനോദ് കരിങ്ങാട്ടയിൽ സൽമാനിയയിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു.54 വയസ്സായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബം നാട്ടിലാണ്.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് വരികയാണ്.
Read More

കൊവിഡ് ആഘാതം മറികടന്ന് കൊച്ചി വിമാനത്താവളം: നഷ്ടം മറികടന്ന് ലാഭത്തിലെത്തി.

കൊച്ചി :കൊവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താള കമ്പനി ശക്തമായ തിരിച്ചു വരവിലേക്ക്. 2021 -22 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി 37.68 കോടി രൂപ ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26 ന് നടത്താനും […]
Read More

റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ മരിച്ചു.

മാതൃഭൂമി കണ്ണൂർ യൂനിറ്റ് സബ് എഡിറ്റർ കെ രജിത് (രജിത് റാം, 42) ആണ് മരിച്ചത്. നീലേശ്വരം കുഞ്ഞാലിൽകീഴിലെ അധ്യാപകരായ കെ കുഞ്ഞിരാമൻ – വിവി രമ ദമ്പതികളുടെ മകനാണ്. വീട്ടിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ സമീപവാസികൾ സഹകരണ ആശുപ്രതിയിലും മംഗ്ളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2016 മുതൽ കണ്ണൂർ യൂനിറ്റ് സബ് എഡിറ്ററായി […]
Read More

ഇന്ത്യൻ അംബാസിഡർ ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ബഹ്‌റൈനും ഇന്ത്യയു൦ തമ്മിൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ് ഹസ്സൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഒപ്പം മറ്റ് രംഗങ്ങളിലും പസ്പരം സഹകരിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. ബഹ്‌റൈനിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് ബഹ്‌റൈനിലെ അധികൃതർ നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷയ്ക്ക് അംബാസിഡർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു .
Read More

വിഖ്യാത നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു.

BREAKING NEWS വിഖ്യാത ബംഗാളി നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു. 76 വയാസായിരുന്നു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സത്യജിത്ത് റായുടെ ജന ആരണ്യയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രദീപ് മുഖര്‍ജി. മൂന്നു ദിവസം മുന്‍പാണ് വൃക്കയിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ച് അവസ്ഥ കൂടുതല്‍ മോശമാലുകയും രാവിലെ 8.15ഓടെ മരിക്കുകയായിരുന്നു എന്ന് കുടുംബം വ്യക്തമാക്കി. സത്യജിത്ത് റായുടെ ജന അരണ്യയിലൂടെ 1976ലാണ് പ്രദീപ് മുഖര്‍ജി അഭിനയ […]
Read More

ആലപ്പുഴയിൽ കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്.

വീഡിയോ കാണാം. https://fb.watch/fcq1cMJWf_/ ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് […]
Read More

എറണാകുളം സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു.

ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയിലാണ് സച്ചിന്‍ സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്‍ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ള അദ്ദേഹം രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് […]
Read More

ഇന്ത്യൻ സോഷ്യൽ ഫോറം ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു.

മനാമ: സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന സന്ദേശത്തിന്റെ ഭാഗമായി സൽമബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂണിറ്റ് ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്ഥങ്ങളും കോവിഡ് കാല പ്രവർത്ഥങ്ങളേ കുറിച്ചുള്ള ഇടപെടലുകൾ വിഡിയോ പ്രദർശനത്തിലൂടെ സദസ്സിനു മുന്നിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി അബൂബക്കർ സിദ്ദിക് വിവരിച്ചു നൽകി ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക പ്രസിഡന്റ് ഇർഫാൻ അഹ്മദ് […]
Read More