BMC News Desk

ഗൾഫ് എയർ സർവിസ്; ബഹ്റൈൻ-കോഴിക്കോട് നിർത്തുന്നു; കൊച്ചിയിലേക്കുള്ള സർവിസ് ഇനി 3 ദിവസം

കോഴിക്കോട്ടേയ്ക്കുള്ള ഗള്‍ഫ് എയർ സർവിസ് നിർത്തുന്നു. ഏപ്രില്‍ മുതലാണ് ഇത് നടപ്പില്‍ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച്‌ 29 വരെ മാത്രമേ ഈ റൂട്ടില്‍ ബുക്കിങുകള്‍ സ്വീകരിക്കുന്നുള്ളു.കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗള്‍ഫ് എയർ സർവിസ് ഏപ്രില്‍ 6 മുതല്‍ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സർവിസ് നാലുദിവസമാക്കി കുറച്ചത് യാത്രക്കാർക്ക് വലിയ ബീന്ധിമുട്ട് സൃഷളടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായി നിർത്തുന്നത്.
Read More

എയർ ഇന്ത്യ എക്സ്പ്രസിൽ ഇനി ഗൾഫിലേക്ക് 30 കിലോ ചെക്ക് ഇൻ ബാഗേജ്‌ ; ജനുവരി 15 മുതൽ നിലവിൽ വരും

എയർ ഇന്ത്യ എക്സ്പ്രസിൽ ഇനി ഗൾഫിലേക്ക് 30 കിലോ ചെക്ക് ഇൻ ബാഗേജ്‌ ; ജനുവരി 15 മുതൽ നിലവിൽ വരും.നേരത്തെ നാട്ടിൽ നിന്നും 20 കിലോ ചെക്ക് ഇൻ ബാഗേജ്‌ ആയിരുന്നു അനുവദിച്ചിരുന്നത് .
Read More

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27 ഴാം വാർഷികം;പോസ്റ്റർ പ്രകാശനം ചെയ്തു.

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27 ഴാം മത് വാർഷികവും ക്രിസ്മസ് പുതുവൽസര ആഘോഷവും 24/01/2025 ൽ അദാരി പാർക്കിൽ വച്ച് നടത്തുന്നു. പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസും ,സുമേഷ് അയിരൂർ (സ്റ്റാർ സിംഗർ ) എന്നിവർ നേത്യത്വം നൽക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും. പരുപാടിയുടെ ഫ്ളെയർ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് കെ.ജി.ബാബുരാജ് പ്രകാശനം ചെയ്‌തു.ചടങ്ങിൽ രക്ഷാധികാരികളായ വർഗീസ് ഡാനിയേൽ, ശ്രീകുമാർ. FAT ജന.സെക്രട്ടറി: അനിൽകുമാർ, ജനറൽ കൺവീനർ: ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം: […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ കണ്ടന്റ് ക്രീയേറ്റർ കോൺടസ്റ്റ് സംഘടിപ്പിക്കുന്നു.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഫഷനൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി ബെസ്റ്റ് കണ്ടന്റ് ക്രീയേറ്റർ കോൺടസ്റ്റ് സംഘടിപ്പിക്കുന്നു.കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈനുമായി സഹകരിച്ചു കൊണ്ട് ജനുവരി 30, 31 തിയതികളിൽ ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫുട്ബോൾ മത്സരം നടക്കുന്നത്. മത്സരാർത്ഥികളുടെ ഒരു മിനിറ്റിനു താഴെ ദൈർഘ്യമുള്ള പോർട്രൈറ്റ് വീഡിയോ ജനുവരി 22 ന് മുമ്പായി, മത്സരാർത്തിയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഐ.വൈ.സി.സി ബഹ്‌റൈനെ […]
Read More

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ; ചികിത്സ ധനസഹായം കൈമാറി

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ നിലമ്പൂർ സ്വദേശിയുടെ മജ്ജ മാറ്റിവെക്കൽ ചികിത്സക്കുള്ള ധനശേഖരണ ഫണ്ടിലേക്ക് സഹായധനം മുൻ പ്രസിഡന്റ്‌ ഷബീർ മുക്കൻ, വൈസ് പ്രസിഡന്റ്‌ റമീസ് കാളികാവ് എന്നിവർ ചികിത്സ സഹായ കമ്മറ്റി ചെയർമാൻ കക്കാടൻ റഹീമിനു കൈമാറി. കൺവീനർ ജയരാജ്, സജി, രമേഷ് സന്നിഹിതരായി.കനോലി കൂട്ടായ്മയുടെ ചാരിറ്റി വിംഗ് കൺവീനർ റസാഖ് കരുളായി പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, ജനറൽ സെക്രട്ടറി സുബിൻദാസ്, സ്ഥാപക സെക്രട്ടറി രാജേഷ് വി കെ, മറ്റു അംഗങ്ങളും […]
Read More

കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സര ആഘോഷം നടത്തി .

കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സര ആഘോഷം വിപുലമായ രീതിയിൽ സൽമാബാദ് സിൽവർ സ്പൂൺ റെസ്റ്റ്ഓറണ്ടിൽ വെച്ച് നടത്തി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ടുകളും ആഘോഷങ്ങൾക്ക് മികവേകി . സുദേഷ് സ്വാഗതവും. രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തിയ പരിപാടിയിൽ 100ഓളം അംഗങ്ങൾ പങ്കെടുത്തു. സന്തോഷ് കൊമ്പിലത് അവതാരകനായ ചടങ്ങിൽ അജിത് കണ്ണൂർ കേക്ക് മുറിച്ചു ഉത്ഘാടനം നിർവഹിച്ചു. റോഷിൽ, ബിജിത്ത്, മനോജ്‌, ഉണ്ണികൃഷ്ണൻ, സനൽ, ഷൈജു ശ്രീനേഷ്, അനീഷ്,സുനിൽ, ബേബി ഗണേഷ്, […]
Read More

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഈ വരുന്ന വെള്ളിയാഴ്ച (17-ജനുവരി 2025), രാവിലെ 8 മണിമുതൽ സൽമാനിയയിലുള്ള എസ് എൻ സി എസിന്റെ സിൽവർ ജൂബിലി ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ സൗജന്യ വൈദ്യ പരിശോധനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.39615250, 38809447, 33404343
Read More

അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വിധി പറയുന്നത് മാറ്റിവെച്ച് റിയാദ് കോടതി

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി മാറ്റിവെച്ചു. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചിരുന്നു. ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. എന്നാൽ ഇത്തവണ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും.സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് […]
Read More

കേരളത്തിൽ കാട്ടാന ആക്രമണം; മലപ്പുറത്ത്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനിയാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. സരോജിനിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. നിരവധി ആദിവാസി കുടുംബങ്ങൾ […]
Read More

ISRO യുടെ പതിനൊന്നാമത് മേധാവിയായി ഡോ വി നാരായണൻ അന്തരീക്ഷ ഭവനി’ൽ ഇന്ന് ചുമതലയേൽക്കും

ISRO യുടെ പതിനൊന്നാമത് മേധാവിയായി ഡോ വി നാരായണൻ ബെംഗളുരൂവിലെ ഐ എസ്ആർഒ ആസ്ഥാനമായ ‘അന്തരീക്ഷ ഭവനി’ൽ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള ഡോക്ടർ നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്.തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞിരുന്നു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണ് അദ്ദേഹം.റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ ഡോ വി നാരായണൻ ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിക്ഷേപണ ദൗത്യങ്ങിൽ […]
Read More