ചാരിറ്റി മേഖലയിൽ ബഹ്റൈൻ മുൻപന്തിയിലെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി.
എല്ലാ വർഷവും ആഗസ്റ്റ് 19ന് ആചരിക്കുന്ന അന്തർദേശീയ ചാരിറ്റി ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ബഹ്റൈന്റെ ഈ മികച്ച നേട്ടത്തെക്കുറിച്ച് പ്രദിപാദിച്ചത്. ചാരിറ്റി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ മതപരമായ മൂല്യങ്ങളും ബഹ്റൈന്റെ സംസ്കാരവും കാരണമായതായും അദ്ദേഹം വ്യക്തമാക്കി. ലോകത്തെവിടെയുമുള്ള ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അത്തരം ആളുകൾക്കുള്ള സഹായങ്ങൾ എത്തിക്കാനും ബഹ്റൈൻ എല്ലാകാലത്തും ശ്രമിക്കാറുമുണ്ട് . എല്ലാ മത സമൂഹങ്ങളോടും വ്യത്യസ്ത സംസ്കാരങ്ങളോടും പരസ്പര സ്നേഹത്തോടേയും സാഹോദര്യത്തോടേയുമാണ് ബഹ്റൈൻ ഇടപെടുന്നത്.അതിനാൽ തന്നെ മാനുഷിക സഹായങ്ങളും , […]