മുഖ്യമന്ത്രി പിണറായി വിജയൻ നീണ്ട ഏഴ് മാസത്തെ ഇടവേളക്ക് ശേഷ൦ ഇന്ന് മാധ്യമങ്ങളെ കണ്ടു.വാർത്ത വിശദമായി അറിയാം.
തിരുവനന്തപുരം∙ നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞു എന്നു പറായാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 7 മാസത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരി 9നാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്. കൂടുതൽപേരിലേക്ക് നിപ്പ രോഗം പടർന്നിട്ടില്ലെന്നും വ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. തുടക്കത്തില്‍ കണ്ടെത്തിയതിനാൽ അപകടകരമായ സാഹചര്യം ഒഴിവായി. 994 പേർ നിരീക്ഷണത്തിലാണ്. 304പേരുടെ സാംപിൾ ശേഖരിച്ചു. ഇതിൽ 267 പേരുടെ പരിശോധനാഫലം ലഭിച്ചു. 6 പേർ […]









