“മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്കെയർ.
മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 10 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷനിൽ ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ […]









