കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതി; നാല് സ്ഥാപനങ്ങൾ അടപ്പിച്ചു;മന്ത്രി വീണാ ജോർജ്
കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി . ഇന്ന് സംസ്ഥാനവ്യാപകമായി 247 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.പരിശോധനയിൽ ലൈസൻസില്ലാതെയും, വൃത്തിഹീനമായും പ്രവർത്തിച്ച 4 സ്ഥാപനങ്ങൾ അടപ്പിച്ചു.കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. 39 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന […]









