കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്ന് ;വി.മുരളീധരൻ
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിന് കരുത്തുറ്റ പൊതുജനാരോഗ്യപാരമ്പര്യമുണ്ടായിരുന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് വി.മുരളീധരൻ പറഞ്ഞു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടവരായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. ഭാരതത്തിന്‍റെ ജി20 പ്രമേയം സാർവത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ആരോഗ്യപൂർണമായ […]









