വിദ്യാർത്ഥികൾ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കുന്നവരാവുക ; അവൈകെനിങ് -23
സൽമാബാദ് : ലഹരിയും ആസ്വാദനവും ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികൾ ധർമിക മൂല്യം ഉയർത്തിപിടിക്കുന്നവരായി മാറണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി.) അവൈകെനിങ് -23 അഭിപ്രായപ്പെട്ടു . സൽമാബാദ് അൽഹിലാൽ ഓഡിറ്റോറിയത്തിൽ, ആർ. എസ്. സി. മനാമ സോൺ ചെയർമാൻ റാഷിദ് കല്ലടക്കുറ്റിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ അഡ്മിൻ പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിയാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി ഐ.സി.എഫ് നാഷണൽ സംഘടനാകാര്യാ പ്രസിഡന്റ് ഷാനവാസ് മദനി ചേടിക്കുണ്ട് ഉദ്ഘടനം ചെയ്തു . […]









