പുതുവർഷത്തിൽ സംസ്ഥാനത്ത് അപകട പരമ്പര; പൊലിഞ്ഞത് ഏഴു ജീവനുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരിച്ചു. പുതുവർഷ പുലരിയില്‍ നടന്ന അഞ്ചു അപകടങ്ങളിലാണ് ഏഴു ജീവനുകൾ പൊലിഞ്ഞത്. ആലപ്പുഴ, പത്തനതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽ തിരുവല്ലയിലും ഏനാത്തുമായിട്ടുണ്ടായ അപകടങ്ങളിലായി മൂന്നു പേരും ആലപ്പുഴയിൽ രണ്ടു പേരും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരമാണ് മരിച്ചത്. . തിരുവല്ലയിൽ ബൈക്കില്‍ ടാങ്കർ ലോറയിടിച്ചാണ് രണ്ടു പേർ മരിച്ചത്. ചിങ്ങവനം സ്വദേശികളാണ് മരിച്ചത്.ഞായറാഴ്ചപുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വീട്ടിലേക്കുള്ള യാത്രയില്‍ യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ […]









