BMC News Desk

കുട്ടികൾക്കായി പെയിന്റിങ് മത്സരം സീസൺ 4 സംഘടിപ്പിക്കുന്നു.

ഇടപ്പാളയം ആഗോളപ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ എല്ലാവർഷവും നടത്തിവരുന്ന കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ഈ വര്ഷം ബഹ്‌റൈൻ ദേശിയ ദിനത്തിന്റെ ഭാഗമായി ഡിസംബർ 16 വെള്ളിയാഴ്ച്ച ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ വച്ചു നടക്കുന്നതായിരിക്കും . ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മത്സരത്തെ കൂടാതെ വിവിധതരം സ്റ്റേജ് പ്രോഗാമുകളും ഉണ്ടായിരിക്കുന്നതാണ് . ഉച്ചക്ക് 12 നു രജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ് . 2മണി മുതൽ 3 .30 വരെ ആയിരിക്കും ചിത്രരചനാ മത്സരങ്ങൾ നടക്കുന്നത് . അന്നേ ദിവസം 6 […]
Read More

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ ബഹ്‌റൈൻ ദേശീയദിനാഘോഷ൦ “ഇൻസ്‌പയർ” എക്സിബിഷന് വ്യാഴാഴ്ച തുടക്കമാവും. ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മനാമ: അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളുമായ് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അവതരിപ്പിക്കുന്ന  “ഇൻസ്‌പയർ” ഇൻഡോ – അറബ് കൾച്ചറൽ എക്സിബിഷൻ ഡിസംബർ 15 വ്യാഴാഴ്ച തുടക്കമാവും. സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം തയാറാക്കിയ വിശാലമായ  പവലിയനിൽ  ബഹ്‌റൈൻ – അറബ് സാംസ്കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഇതിലൂടെ പവിഴദ്വീപിനെ കുറിച്ചും അതിന്റെ സാംസ്കാരികത്തനിമയെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കും. ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്‌റാനിയുടെ […]
Read More

ബഹ്റിൻ പ്രതിഭ നൂറാമത് രക്തദാന ക്യാമ്പ് ഡിസംബർ 16 ന് കിംഗ്ഹമദ് ആശുപത്രിയിൽ .

മനാമ : ബഹ്റൈൻ ദേശീയ ദിനത്തിൽ പങ്കാളികളായി കൊണ്ട് ബഹറൈൻ പ്രതിഭ ഡിസംബർ 16 ന് നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ് .1989 ലാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവർത്തകർ മനുഷ്യ കാരുണ്യത്തിന്റെ മഹത്തായ മാതൃകയായ രക്തദാനം നിർവ്വഹിച്ച് തുടങ്ങിയത്. അക്കാലത്ത് ഒരു രക്തദാതാവിന് 7 ദിനാർ വെച്ച് ലഭിച്ചിരുന്നു. സൽമാനിയ മെഡിക്കൽ സെന്ററിലെ രക്തബാങ്കിൽ നടത്തിയ ആദ്യ രക്ത ദാനത്തിൽ നാനൂറ് ദിനാറാണ് സൽമാനിയ അധികൃതർ പ്രതിഭക്ക് കൈമാറിയത്. ആ പണമാകട്ടെ അന്ധർക്ക് വേണ്ടിയുള്ള […]
Read More

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജി, ചുമതലയേറ്റു.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇനി ആറ് ഒഴിവുകളാണ് നിലവിലുള്ളത്. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും. ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിൽ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഇന്നലെ നിയമന വിജ്ഞാപനം പുറത്തിറങ്ങിയത്. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ ദത്ത. ബോംബൈ […]
Read More

നടന്‍ രവീന്ദ്രന്‍റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പോളി ടെക്നിക്കില്‍ സിനിമാപാഠശാലയും സെമിനാറുംസംഘടിപ്പിച്ചു

ബഹ്റൈന്‍ പോളി ടെക്നിക്കില്‍ നവംബര്‍ അഞ്ചാം തീയ്യതി മുതല്‍ എട്ടാം തീയ്യതി വരെ അഞ്ചു ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കായി സിനിമാ പാഠശാലയും സെമിനാറും സംഘടിപ്പിച്ചു. പത്മശ്രീ മോഹന്‍ലാല്‍ ചെയര്‍മാനായുള്ള പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തില്‍ ക്ളിക്കോണിന്‍റെ സഹകരണത്തോടെയാണ് വര്‍ക്ക് ഷോപ്പുകളും സെമിനാറും നടന്നത്. ബഹ്റൈന്‍ സകൂള്‍ ഓഫ് ക്രിയേറ്റീവ് മീഡിയയാണ് പരിപാടി സംഘടിപ്പിച്ചത്. ഷൂട്ട് എ ഷോട്ട്, ക്യാമറ ഫോര്‍ ആക്ടിങ്ങ്, ആക്ടിങ്ങ് ഫോര്‍ ക്യാമറ,സിനിമാ ഫോട്ടോഗ്രാഫി […]
Read More

500 ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ.

ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ നടക്കുന്ന നവീകരണത്തിന്റെ ഭാഗമായി എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 500 ജെറ്റ് ലൈനര്‍ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. 100 ബില്യൺ ഡോളർ വില മതിക്കുന്ന വൻ ഇടപാടാകുമിതെന്നാണ് റിപ്പോർട്ട്. എയർബസ് എ 350, ബോയിംഗ് 787, 777, 400 നാരോ ബോഡി ജെറ്റുകൾ,100 വൈഡ് ബോഡി ജെറ്റുകൾ എന്നിവയാകും എയർ ഇന്ത്യ വാങ്ങുക. കരാറുകള്‍ അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ വില്‍പ്പന കരാര്‍ അടക്കമുള്ളവ  പരസ്യപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം ഒരു […]
Read More

ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബഹ്റൈനിലെ ഇന്ത്യൻഅംബാസഡർ ഹിസ് എക്സലൻസി പീയൂഷ് ശ്രീവാസ്തവ , ബഹ്‌റൈൻ ഇലക്ടിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.ഊർജമേഖലയിൽ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ മന്ത്രാലയത്തിന്റെ താൽപര്യം മന്ത്രി ഇന്ത്യൻ അംബാസഡറെ അറിയിച്ചു .വൈദ്യുതി, ജലം, ഊർജം എന്നീ മേഖലകൾ വികസിപ്പിക്കാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ഇന്ത്യൻ അംബാസഡർ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ […]
Read More

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള – […]
Read More

ബഹ്‌റൈൻ ദേശീയ ദിന൦; നാഷണൽ തിയേറ്ററിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു.

ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു. ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത സന്ധ്യയിൽ വിദേശീയരും , ബഹ്‌റൈൻ സ്വദേശികളുമായ നിരവധി സംഗീതജ്ഞർ പങ്കെടുത്തു.റിംസ്കി കർസാകോവിന്റെ “ഷെഹറസാഡെ”, ചൈക്കോവ്സ്കിയുടെ ബാലെറ്റ് “സ്വാൻ ലെയ്ക്ക്”, ബിസെറ്റിന്റെ “കാർമെൻ”, തുടങ്ങിയവ പരിപാടിയിൽ അവതരിപ്പിച്ചു.ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള അന്താരാഷ്ട്ര പാൻ ഫ്ലൂട്ടിസ്റ്റ് ലിസെലോട്ട് പൊക്കിറ്റ, ബ്രിട്ടീഷ് ട്രോംബോണിസ്റ്റ് ജോൺ മിൽഗേറ്റ്, ബഹ്‌റൈനി വയലിനിസ്റ്റ് അസീൽ […]
Read More

ശബരിമലയിലെ തിരക്ക്; ദിവസേന 85000 മതിയെന്ന്പൊലീസ് – ഹൈക്കോടതി കേസ് പരിഗണിക്കും

ബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തീർഥാടകരുടെ പരമാവധി എണ്ണം 85,000 ആക്കി നിജപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഒരു ദിവസം ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സന്നിധാനം പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് എഡിജിപിയ്ക്ക് കൈമാറിയിരുന്നു. അതേസമയം തിരക്ക് നിയന്ത്രിക്കാൻ ഒരു മണിക്കൂർ ദർശനസമയം കൂട്ടിയ വിവരം ദേവസ്വം ബോർഡ് പ്രസിഡന്റ് കോടതിയെ അറിയിക്കും.
Read More