മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം; 17 പേരുടെ നില ഗുരുതരം
മുംബൈ: മഹാരാഷ്ട്രയിൽ ലക്ഷ്വറി ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു. നാസിക്- ഷിർദി ഹൈവേയിൽ പതാരെ ഗ്രാമത്തിന് സമീപമാണ് അപകടം. താനെയിലെ ആംബർനാഥിൽ നിന്ന് ഷിർദിയിലേക്ക് 45 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. അപകടത്തിൽ 17 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായി വാവി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും സിന്നാറിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. […]









