സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി
മനാമ: എസ്. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ “ദി വൺഡേ ചലഞ്ച് ” ശ്രദ്ധേയമായി. ഒറ്റ ദിവസം കൊണ്ട് 204500 (രണ്ട് ലക്ഷത്തിനാലായിരത്തി അഞ്ഞൂറ് ) രൂപ സമാഹരിക്കാൻ കെ.പി.എഫ് ന് കഴിഞ്ഞു. പ്രസ്തുത തുക ചാരിറ്റിവിംഗ് കൺവീനർ സവിനേഷ് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർക്ക് കൈമാറി. […]









