BMC News Desk

ടാര്‍ മിക്സുമായി ഓടിക്കൊണ്ടിരുന്ന ടിപ്പറില്‍ തീ പടര്‍ന്നു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കാരണം വൻ അപാകം ഒഴിവായി .

അടൂര്‍: ടാര്‍ മിക്സുമായി സഞ്ചരിച്ച ടിപ്പര്‍ തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചു. ആളപായമില്ല. ബുധനാഴ്ച രാവിലെ ഏനാദിമംഗലം ഇളമണ്ണൂര്‍ – ചായലോട് റോഡിലാണ് അപകടം. ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ ടാര്‍ മിക്സിങ് പ്ലാന്‍്റില്‍ നിന്ന് ലോഡു കയറ്റി ഇടപ്പള്ളിക്കോട്ടയിലേക്ക് പോകാന്‍ ചായലോട് റോഡിലെ കുത്തനെ ഇറക്കം ഇറങ്ങുമ്ബോള്‍ -പത്തനാപുരം റോഡിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്ബായിരുന്നു അപകടം. ടിപ്പറിന്‍്റെ കാബിന്‍്റെ പിറകുവശത്ത് പുകയും തീയും കാബിനുള്ളിലെ കണ്ണാടിയില്‍ കണ്ടെങ്കിലും സമീപത്ത് വീടുകളുള്ളതിനാല്‍ 100 മീറ്റര്‍ മുന്നോട്ട് ഓടിച്ച്‌ ഇറക്കം ഇറങ്ങി […]
Read More

ബഹ്റൈനിൽ കോവി ഡുമായി ബന്ധപ്പെട്ട പുതുക്കിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

ബഹ്റൈനിൽ കോവി ഡുമായി ബന്ധപ്പെട്ട പുതുക്കിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. 2022 ഡിസംബർ 4 ഞായറാഴ്ച മുതൽ, കോവിഡ്-19 സംബന്ധമായ എല്ലാ പരിശോധനകളും വാക്സിനേഷനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നൽകുമെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബഹ്റൈനിലെ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു. ഇതോടൊപ്പം ,രാജ്യത്തെ മറ്റ് എല്ലാ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങളും, സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രവും നിർത്തലാക്കുകയും ചെയ്യുന്നതാണ്.എല്ലാ COVID ചികിത്സയും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ‘സെഹാതി’ കെട്ടിടത്തിൽ കേന്ദ്രീകൃതമാകുമെന്നും ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന മേക്ക്-ഷിഫ്റ്റ് […]
Read More

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുന്‍ മന്ത്രി കെസി ജോസഫ്, ബെന്നി ബെഹ്‌നാന്‍ എംപി എന്നിവര്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തു.സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More

ബിഷപ്പിനെതിരായ കേസ് പിൻവലിക്കണം; വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ.

കോട്ടയം: വിഴിഞ്ഞത്ത് നടന്ന സംഘർഷങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വിഴിഞ്ഞം സമരത്തിന് പരിപൂർണ്ണമായ പിന്തുണ നൽകുന്നുവെന്നും ബിഷപ്പിനെതിരെ കേസെടുത്ത നടപടി സർക്കാര്‍ പിന്‍വലിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം ഒരു പൊതുപ്രശ്നത്തിന്‍റെ പേരിൽ ബിഷപ്പിനെതിരെ കേസെടുത്തത് കേരളത്തിൽ ആദ്യത്തെ സംഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ്പ് അടക്കമുള്ളവർക്കെതിരെ സർക്കാർ എടുത്ത കേസ് എത്രയും വേഗം പിൻവലിക്കണം. കേരളാ കോൺഗ്രസ് വിഴിഞ്ഞം വിഷയത്തിൽ തങ്ങളുടെ നിലപാട് ശക്തമായി മുഖ്യമന്ത്രിയെ അറിയിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു. സിസി ടിവി […]
Read More

സംസ്ഥാന സർക്കാരിന് തിരിച്ചടി ; സിസാ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

കൊച്ചി :സാങ്കേതിക സര്‍വകലാശാല താൽക്കാലിക വിസി നിയമന കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വിസിയായി ഡോ.സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതി തള്ളി. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ലെന്ന് കോടതി പറഞ്ഞു. സ്ഥിര വിസി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കണം. ചാൻ‌സലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ […]
Read More

അർജന്റീനയെ വിറപ്പിച്ചതോടെ സൗദി താരങ്ങൾക്ക് വൻ ഡിമാന്റ്,

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സി യിലെ ഘട്ടത്തിലെ ഒന്നും രണ്ടും റൗണ്ടുകളിൽ അർജന്റീന, പോളണ്ട് എന്നിവരുമായി നടന്ന മത്സരങ്ങളിൽ ശക്തമായ പ്രകടനം കാഴ്ച്ചവെച്ചതോടെ സഊദി താരങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു. ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ച സഊദി കളിക്കാരെ വിവിധ ക്ലബുകൾ നോട്ടമിട്ടതായാണ് റിപ്പോർട്ടുകൾ. സഊദി ഡിഫൻഡറായി തിളങ്ങിയ സഊദ് അബ്ദുൽ ഹമീദിന്റെ മിന്നുന്ന പ്രകടനം കണ്ടതിന് ശേഷം മൂന്ന് ഫസ്റ്റ് ക്ലാസ് യൂറോപ്യൻ ക്ലബ്ബുകൾ സഊദി ദേശീയ ടീം താരം സൗദ് അബ്ദുൽ ഹമീദുമായി കരാർ ഒപ്പിടാൻ […]
Read More

അഗ്നിജ്വാല പടർത്തി ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം പൊട്ടിത്തെറിച്ചു.

ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്. അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിൻറെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിൻറെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്. ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല. 1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് […]
Read More

കോവിഡ് ബൂസ്റ്റർ വാക്സിൻ: പുതിയ ഫൈസർ ബയോൻ ടെക് അടിയന്തരമായി ഉപയോഗിക്കുന്നതിന് അനുമതി നൽകി ബഹ്റൈൻ

പുതുതായി വികസിപ്പിച്ച ഫൈസർ ബയോൻ ടെക് കോവി ഡ് ബൂസ്റ്റർ വാക്‌സിൻ നവംബർ 29 മുതൽ ബഹ്‌റൈനിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.12 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് പുതിയ വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകി.ബൂസ്റ്റർ ഷോട്ട് സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാതെ തന്നെ , പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നേരിട്ട് പോകാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.. കോവിഡ്-19-നും പുതിയ ഉപ വകഭേദങ്ങൾക്കുമെതിരെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുകയെന്ന […]
Read More

ഖത്തർ ലോകകപ്പിൽ ഇന്ന് നിർണ്ണായക മത്സരങ്ങൾ.

ഖത്തർ ലോകകപ്പിൽ ഇന്ന് നിർണ്ണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണ്ണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയിൽ ഇക്വഡോർ – സെനഗൽ മത്സരവും നെതർലാൻഡ്‌സ് – ഖത്തർ മത്സരവും ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഗ്രൂപ്പ് ബിയിൽ ഇറാൻ – യുഎസ്എ, വെയിൽസ് – ഇംഗ്ലണ്ട് മത്സരങ്ങൾ അർദ്ധരാത്രി 12.30 ന് നടക്കും.ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് വീതമുള്ള നെതർലൻഡ്സും ഇക്വഡോറും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. […]
Read More

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളവുമായി സൗദി; മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചു.

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം സൗദി അറേബ്യയില്‍ വരുന്നു. റിയാദിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ് കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവള. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് കിങ് സല്‍മാന്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന് […]
Read More