BMC News Desk

സ്വീകരണം നൽകി..

പേരാമ്പ്ര മണ്ഡലം കെ.എം.സി.സി.ബുഖാറ കോൺഫറൻസ് മീറ്റിൽ പങ്കെടുക്കാൻ ബഹറിനിൽ എത്തിയ വടകര പാർലമെൻ്റ് മെമ്പർ കെ.മുരളീധരൻ എം.പി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അബ്ദുൾ സലാം എന്നിവർക്ക് ബഹറിൻ എയർപോർട്ടിൽ മണ്ഡലം പ്രസിഡണ്ട് കാസിം നൊച്ചാടും ജനറൽ സിക്രട്ടറി നസീം പേരാമ്പ്രയും ബൊക്കെ നൽകി സ്വീകരിക്കുന്നു. കെ.എം.സി നേതാക്കളുംOICC നേതാക്കളും സന്നിഹിതരായിരുന്നു .
Read More

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ;ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിൽ. ഇക്കാര്യം രാജ്ഭവന്‍ സ്ഥിരീകരിച്ചു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകള്‍ക്ക് ഇതോടെ ഉത്തരമായി. തന്നെ ബാധിക്കുന്നത് ആയതിനാല്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്താന്‍ വൈകുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചാലും നിയമനിർമാണവുമായി പിന്നോട്ട് പോകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍ ഇരുന്നാലും […]
Read More

മന്ത്രി എം. ബി. രാജേഷ് അംബാസഡറെ സന്ദർശിച്ചു .

കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ബഹ്‌റിനിലെ ഇഡ്യൻ അംബാസഡർ HE പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. ബഹറിനിൽ അധിവസിക്കുന്ന ഇന്ത്യക്കാർ പൊതുവെ സംതൃപ്തരാണെന്നും, ബഹ്‌റിൻ ഇന്ന് കൈവരിച്ച പുരോഗതിക്കൊപ്പം നടന്നവരാണ് ഇന്ത്യയിൽ നിന്നുമുള്ള പ്രവാസികളെന്നും ശ്രീ. പീയുഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യക്കാരുടെ ഇടയിൽ, വിശിഷ്യ മലയാളികളുടെ ഇടയിൽ വളരെ ജനകീയനായ അംബാസഡർ ആണ് ശ്രീ. പീയുഷ് ശ്രീവാസ്തവയെന്ന് കേരളീയരുടെ ഇടയിൽ നിന്നും മനസ്സിലായെന്നും, ഇന്ത്യൻ പ്രവാസികളുടെ ദൈനം ദിന വിഷയങ്ങളിൽ നേരിട്ട് […]
Read More

പ്രധാനമന്ത്രി നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ; 25,000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും

 പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം കൊണ്ട് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.ബി.ജെ.പിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 25,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.”അടുത്ത രണ്ടു ദിവസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ പാത ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ ദക്ഷിണേന്ത്യയിലെത്തുകയാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ നാലു സംസ്ഥാനങ്ങളിലെത്തും”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലെ പോര് രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ […]
Read More

ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു’; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർഥിച്ച ആളാണ് സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.പ്രസ്താവന സതീശൻ തിരുത്തണം അല്ലെങ്കിൽ അയാള്‍ രക്ഷപെടില്ല അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
Read More

ബഹ്റൈൻ എയർഷോ 2022: ശ്രദ്ധ ആകർഷിച്ച് ഇന്ത്യൻ പവലിയൻ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ രണ്ടാം ദിനത്തിൽ ശ്രദ്ധയാകാർഷിച് ഇന്ത്യൻ പവലിയൻ .ഇന്ത്യൻ പവലിയൻ ഇന്ത്യൻ അംബാസഡർ ഹിസ് എക്‌സലൻസി പിയൂഷ് ശ്രീവാസ്തവ ഇന്നലെ ഉദ്ഘാടനം ചെയ്തു. പവലിയനിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് , ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയുടെ പ്രദർശനങ്ങളുണ്ട് . പ്രമുഖ വ്യവസായി രവിപിള്ള ഇന്ന് ഇന്ത്യൻ പവലിയൻ സന്ദർശിച്ചു.പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കു കരുത്തുപകരുന്ന നിരവധി ഉപകരണങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹെലികോപ്റ്റേഴ്സ് അസി.ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, […]
Read More

IPL താരലേലം വേദിയാകാൻ കൊച്ചി; താരലേലം ഡിസംബറിൽ.

അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നതനുള്ള ലേലം കൊച്ചിയിൽ നടക്കും.  ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്നും ബിസിസിഐ അറിയിച്ചു. ഡിസംബർ  ആയിരിക്കും ലേലം നടക്കുക.ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു  ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.ഏറ്റവും കൂടുതല്‍ പണം […]
Read More

ലോകകപ്പ് ഫുട്ബോൾ ഉരുളും മുൻപേ മലപ്പുറത്തു വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ

മലപ്പുറത്തുകാർ ഫുട്ബോൾ ആവേശത്തിലാണ് .. ലോകകപ്പ് അടുത്തതോടെ മലപ്പുറത്തിൻ്റെ ഗ്രാമ നഗര വീഥികളും, മതിലുകളും ബസ്സ് സ്റ്റോപ്പുകളും ബ്രസീലിൻ്റെയും, അർജൻ്റീനിയയുടെയും പോർച്ചുഗലിന്റേയും ജർമനിയുടെയും നിറങ്ങളെ കൊണ്ട് നിറഞ്ഞു . എന്നാൽ അരീക്കോട് ഊർങ്ങാട്ടിരി കല്ലരടിക്കലിൽ ആവേശം മൂത്ത് ഫുട്ബോൾ ആരാധകർ വീട് മുഴുവൻ ബ്രസീൽ ജേഴ്‌സിയുടെ നിറം പൂശിയാണ് ആഘോഷമാക്കിയത്.ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷും ശ്രീജിത്തും വിജീഷുമാണ് ബ്രസീലിന്റെ ആരാധകർ. ലോകകപ്പ് വരും മുൻപ് തറവാട് വീടിൻ്റെ നിറം ഇവർ മാറ്റി മഞ്ഞയിലും പച്ചയിലും മുങ്ങി ബ്രസീൽ […]
Read More

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയ്ക്ക് തുടക്കമായി..

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022 ന്റെ ആറാമത് പതിപ്പ് ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സഖിർ എയർ ബേസിൽ ഇന്ന് ആരംഭിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ്സ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മറ്റ് ഉന്നത നേതാക്കൾ എന്നിവർ ഇന്ന് ഷോയിൽ എത്തിയിരുന്നു.സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ജർമ്മനി, ഫ്രാൻസ്, തുടങ്ങിയ […]
Read More

പ്രിയ താരമായ മെസിയുടെ കളി കാണാന്‍ അനിരുദ്ധ് യാത്രതിരിക്കുന്നു..

കൊച്ചി;  ഏറെ നാളായി തന്‍റെ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു പ്രിയ താരമായ മെസിയുടെ കളി നേരില്‍ കാണുകയെന്നത്.ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി ബൂട്ട്കെട്ടി കളത്തില്‍ ഇറങ്ങുമ്ബോള്‍ ഗാലറിയില്‍ ആവേശം പകരാന്‍ അനിരുദ്ധുമുണ്ടാവും. ഈ രോഗാവസ്ഥയില്‍ വിഷമിച്ചിരിക്കാതെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു അനിരുദ്ധിന്‍റെ യാത്രയെ വിത്യസ്തമാക്കുന്നത് . സമാന രോഗം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനിരുദ്ധിന്‍റെ ജീവിതം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. നവംബര്‍ 22ന് അനിരുദ്ധും കുടുംബവും ദോഹയിലേക്ക് യാത്രതിരിക്കും. നവംബര്‍ 24ന് നടക്കുന്ന പോര്‍ച്ചുഗല്‍ -ഘാന മത്സരമാണ് […]
Read More