കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചു
കളമശേരി: ഹോട്ടലുകളില്‍ ഷവര്‍മ്മയും മറ്റും തയ്യാറാക്കി നല്‍കാനായി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച 500 കിലോയോളം അഴുകിയ കോഴിയിറച്ചി നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. കളമശേരി കൈപ്പടുകളില്‍ വെളുത്തേടത്ത് നാസര്‍ എന്നയാള്‍ വാടകയ്ക്കു നല്‍കിയ വീട്ടില്‍ നിന്ന് വ്യാഴം രാവിലെ 8.30 ഓടെയാണ് ഉദ്യോഗസ്ഥര്‍ മാംസം പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. ബുധന്‍ രാത്രി 11ഓടെ ദുര്‍ഗന്ധമുയര്‍ന്ന സാഹചര്യത്തില്‍ അയര്‍ക്കാര്‍ ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് ഉടമയൊ തൊഴിലാളികളോ […]









