Imac Kochi

തൃശൂർ വെടിക്കെട്ടപകടം: കരാറുകാരനും മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തരത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. അപകടത്തിൽ 90ശതമാനം പൊളളലേറ്റിരുന്നു. തൃശർ മെഡക്കിൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ദുരന്തന്തിൽ മരണം 15 ആയി. അപകടത്തെ തുടർന്ന് പൂരം വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ്.
Read More

വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രു​ടെ മ​ര​ണ​കാ​ര​ണം മ​റൈ​ൻ ടോ​ക്‌​സി​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ട് കൊ​ല്ലം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മ​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. മ​ര​ണ​ത്തി​ന് കാ​ര​ണം മ​റൈ​ന്‍ ടോ​ക്‌​സി​ന്‍ ആ​ണെ​ന്നാ​ണ് രാസ പരിശോധന റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​വും വെ​ള​ള​വും പ​രി​ശോ​ധി​ച്ച​തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലി​ന് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ഒ​രു​പോ​ലെ ക​ഴി​ച്ച​ത് മീ​ന്‍ മു​ട്ട​യാ​ണ്. ഹോ​ട്ട​ലി​ലെ അ​വ​ശേ​ഷി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ച്ചു. വെ​ള​ള​വും പ​രി​ശോ​ധി​ച്ചു. ഇ​തി​ലൊ​ന്നും […]
Read More

ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. ബി. ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി. ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്. രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ.
Read More

പാമ്പു കടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പ്; വീടിന്റെ തറ പൊളിച്ചു

മറ്റത്തൂർ (തൃശൂർ)∙ കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ വീണ്ടും പാമ്പുകൾ. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്. കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. ഇന്നു വീടിന്റെ തറ പൊളിച്ച് തിരച്ചിൽ തുടരാനാണ് തീരുമാനം. വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ അൽജോയുടെ വീട്ടിലെത്തി വീട്ടിലെ നിലത്ത് സ്ഥാപിച്ച ജല സംഭരണി ഉയർത്തി നോക്കുകയും, ടൈലുകൾ, അടുക്കളയിലെ ഗ്രാനൈറ്റ്, മലിനജലം […]
Read More

ഷീറ്റ് കെട്ടിയ കൂരയിൽ കുരുന്നിന് മൂർഖന്റെ കടി; അനാസ്ഥ ആരോപിച്ചു കുടുംബം; നാട് വിറങ്ങലിച്ച നിമിഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന പ്രഖ്യാപനങ്ങൾക്കിടയിലും, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കൂരയിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് കേരളത്തെ ഞെട്ടിക്കുന്നു. ചിറയിൻകീഴ് അഴൂർ സ്വദേശി ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ദാരുണമായി മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ചതുപ്പിനോട് ചേർന്നുള്ള പുരയിടത്തിലാണ് ദിക്ഷലിന്റെ കുടുംബം താമസിച്ചിരുന്നത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ദിലീപ്, മൂന്ന് വർഷം […]
Read More

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്

ചെന്നൈ/കൊൽക്കത്ത: റെക്കോഡ് പോളിങ്ങോടെ തമിഴ്‌നാട്ടിലും പശ്‌ചിമ ബംഗാളിലും പോളിംഗ്‌. അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ 82.24 ശതമാനവും പശ്ചിമ ബംഗാളിൽ 89.93 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറു മണിവരെയാണ് പോളിങ്. അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനം ഉയരാനാണ്‌ സാധ്യത. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്. അഞ്ച് മണിവരെയുള്ള കണക്കുകളനുസരിച്ച് തമിഴ്‌നാട് പോളിങ് ശതമാനത്തിൽ ഇതിനോടകം തന്നെ റെക്കോഡ് മറികടന്നിട്ടുണ്ട്. […]
Read More

മുണ്ടത്തിക്കോട് വെടിക്കെട്ടു ദുരന്തം: കുളക്കരയിൽ നിന്ന് ഒരാളുടെ തല കണ്ടെടുത്തു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കെ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹാവശിഷ്‌‌ടം കൂടി കണ്ടെത്തി. ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം 300 മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. രാവിലെ മുതൽ പൊലീസ് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. ഇത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 10 പേർ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, […]
Read More

ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണു; ഗുരുതര പരുക്കേറ്റ 5 വയസ്സുകാരി മരിച്ചു

കാസർകോട്: ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്– ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലായിരുന്നു അപകടം. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിൻ വന്നപ്പോഴുണ്ടായ […]
Read More

ഈ വർഷം തൃശൂർ പൂരം വെടിക്കെട്ടില്ലാതെ; കുടമാറ്റവും പരിമിതപ്പെടുത്തും

തൃശ്ശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഉണ്ടാകില്ല. സർക്കാർ പ്രതിനിധികളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും സംയുക്തമായി ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷം ആചാരപരമായി മാത്രം നടത്തുകയും ഭംഗി കുറയ്ക്കുകയും ചെയ്യാനാണ് അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രശസ്തമായ ‘കുടമാറ്റം’ ഗണ്യമായി ചുരുക്കും. സാധാരണ നടക്കുന്ന വിപുലമായ പ്രകടനത്തിനുപകരം ഈ തവണ 10ൽ താഴെ കുടകൾ മാത്രമേ ഉപയോഗിക്കൂ. മുണ്ടത്തിക്കോട് ദുരന്തത്തിൽ 14 പേരാണ് മരണപ്പെട്ടത്.
Read More

വോട്ടെണ്ണൽ: വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ വിധിയറിയാൻ കാത്തിരിക്കണം

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണം പോരെന്ന്‌ പരാതി. വോട്ടെണ്ണൽ മേശകളുടെ എണ്ണം കൂട്ടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌. മറ്റു മണ്ഡലങ്ങളിലുള്ളത്ര വോട്ടെണ്ണൽ മേശകൾ പറവൂർ മണ്ഡലത്തിൽ ക്രമീകരിച്ചിട്ടില്ലാത്തതിനാലാണിത്‌. ഫല പ്രഖ്യാപനം വൈകുമെന്നും ആശങ്കയുണ്ട്‌. മണ്ഡലത്തിലെ പ്രതിസന്ധി വരണാധികാരിയായ ഡപ്യൂട്ടി കലക്ടർ അനിൽ ഫിലിപ്പ് കലക്ടറെ അറിയിച്ചിട്ടുണ്ട്. ആലുവ യുസി കോളജിലാണ് പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്. 13 വോട്ടെണ്ണൽ മേശകളാണ് പറവൂരിനുള്ളത്‌. മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം വോട്ടെണ്ണൽ മേശകൾ […]
Read More