Imac Kochi

ഡൽഹി നിയമസഭ സമുച്ചയത്തിന്റെ ഗേറ്റ് തകർത്ത് കാർ, സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൂച്ചെണ്ട് വെച്ച് അജ്ഞാതൻ

ന്യൂഡൽഹി: അതീവ സുരക്ഷ മേഖലയായ ഡൽഹി നിയമസഭ സമുച്ചയത്തിൽ വൻ സുരക്ഷാവീഴ്ച. മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ ഗേറ്റ് ഇടിച്ചുതകർത്ത് സമുച്ചയത്തിനുള്ളിൽ കാർ പ്രവേശിപ്പിക്കുകയും സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൂച്ചെണ്ട് വെച്ച ശേഷം കടന്നുകളയുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്‌. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള വെളുത്ത സിയാസ് കാറിലെത്തിയ അജ്ഞാതൻ സഭയുടെ ഇരുമ്പ് ഗേറ്റ് തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. കാറിൽ നിന്നിറങ്ങിയ ഇയാൾ ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫിസിനുസമീപം പൂച്ചെണ്ട് വെക്കുകയും സ്പീക്കറുടെ […]
Read More

‘അമ്മേ എല്ലാം സെറ്റാണ്, പേ‌ടിയാണ്‌’; കരച്ചിലടക്കാനാകാതെ ഷൈലജ; ട്രെക്കിങ് തുടരുമെന്ന് ശരണ്യ, വീട്ടിലെത്തി

കോഴിക്കോട്: കൊടുംകാട്ടിൽ നാലു ദിവസം കുടുങ്ങിയ ശരണ്യ പുലർച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തി. ട്രെക്കിങ് തുടരുമെന്ന്‌ ശരണ്യയും മകളുടെ ഇഷ്ടം തടയില്ലെന്ന് ശരണ്യയുടെ മാതാപിതാക്കളും പറഞ്ഞു. കർണാടക കുടകിലെ വനത്തിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തിയതു കൊച്ചിയിലെ ഐടി മേഖലയ്ക്കും ആശ്വാസമായി. ഇടപ്പള്ളിയിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ ശരണ്യയെ കാണാതായതു കൊച്ചിയിലെ ടെക്കികളുടെ വാട്സാപ് ഗ്രൂപ്പുകളിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഐടി സ്ഥാപനത്തിലെ സഹപ്രവർത്തകരിൽ ചിലർ ശരണ്യയെ കാണാതായ വനമേഖലയിലേക്കു പോയിരുന്നു. ‘അമ്മേ പ്രശ്നമൊന്നുമില്ല, ഇവിടെ എല്ലാം […]
Read More

ആ​ദ്യം ശ്രു​തി​ക്ക് വീ​ടു​ന​ൽ​ക​ട്ടെ; എ​ന്നി​ട്ടാ​വാം ഗ്യാ​ര​ൻറി, കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​വും വീ​ടും ന​ഷ്‌​ട​മാ​യ ശ്രു​തി​ക്ക് വീ​ടു​വ​ച്ച് ന​ൽ​കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ദ്യം ശ്രു​തി​ക്ക് വീ​ടു​വ​ച്ച് ന​ൽ​ക​ട്ടെ എ​ന്നി​ട്ടാ​വാം ഇ​ന്ദി​രാ ഗ്യാ​ര​ൻറി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും പോ​യി പ​രി​ശോ​ധി​ക്കാം. ദു​ര​ന്ത​ബാ​ധി​ത​രെ കൂ​ടി കേ​ട്ടി​ട്ടാ​ണ് സ​ർ​ക്കാ​ർ കാ​ര്യ​ങ്ങ​ൾ ചെ​യ്‌​ത​ത്. വീ​ടു​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യി. അ​വി​ടെ ചി​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. എ​ല്ലാം ഒ​രു​ങ്ങി​യ ശേ​ഷം ഞ​ങ്ങ​ൾ താ​മ​സി​ക്കാ​മെ​ന്ന് ദു​ര​ന്ത​ബാ​ധി​ത​രാ​ണ് പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ അ​തി​ൻറെ അ​വ​കാ​ശ​രേ​ഖ മ​തി​യെ​ന്നും അ​വ​ർ […]
Read More

മ​ര​ണാ​ന​ന്ത​ര​വും അ​ഞ്ചു​പേ​രി​ലൂ​ടെ കൃ​ഷ്ണ​ലാ​ൽ ജീ​വി​ക്കും; അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ മാ​തൃ​ക

തി​രു​വ​ന​ന്ത​പു​രം: മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ഴും അ​ഞ്ചു​പേ​ർ​ക്ക് ജങ്ീപ​ക​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​ലാ​ൽ (45) മാ​തൃ​ക​യാ​യി. മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച കൃ​ഷ്ണ​ലാ​ലി​ൻറെ അ​ഞ്ച് അ​വ​യ​വ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ദാ​നം ചെ​യ്ത​ത്. കൃ​ഷ്ണ​ലാ​ലി​ൻറെ ഹൃ​ദ​യം, ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ, നേ​ത്ര​പ​ട​ലം എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് അ​വ​യ​വ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ​ലാ​ലി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ […]
Read More

കുടകിൽ ട്രെക്കിങിനിടെ കാണാതായ മലയാളിയുവതിയെ കണ്ടെത്തി

ബെംഗളൂരൂ: കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ നാലാംനാൾ കണ്ടെത്തി. കുടകിലെ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. നാല് ദിവസമായി ശരണ്യയ്ക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയിൽ ഐ.ടി. ജീവനക്കാരിയായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. കൊച്ചിയിൽ നിന്ന് കുടകിലെത്തിയ ശരണ്യ വനംവകുപ്പിന്റെ അനുമതിയോടെ പത്തംഗ സംഘത്തിനൊപ്പമാണ് യാത്ര തിരിച്ചത്. […]
Read More

സി​പി​എം വ്യാ​ജ ഐ​ഡ​ൻറി​റ്റി കാ​ർ​ഡ് നി​ർ​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ്യാ​ജ ഐ​ഡ​ൻറി​റ്റി കാ​ർ​ഡ് നി​ർ​മി​ക്കു​ന്നു​വെ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. വ്യാ​ജ ഐ​ഡി കാ​ർ​ഡ് നി​ർ​മി​ച്ച് പ​രി​ച​യ​മു​ള്ള​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നാ​ണ്. സ്വ​ന്തം സം​ഘ​ട​ന​യി​ൽ സ്ഥാ​നം കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് വ്യാ​ജ ഐ​ഡി കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യ​ത്. അ​ങ്ങ​നെ​യു​ള്ള കോ​ൺ​ഗ്ര​സു​കാ​ർ ഞ​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കേ​ണ്ടെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. തെ​ളി​വു​ണ്ടോ എ​ന്ന് വി.​കു​ഞ്ഞി​ക്കൃ​ഷ്ണ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​ക്ക് എ​തി​രാ​യി പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണ് കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ […]
Read More

‘തിരഞ്ഞെടുപ്പിനു ‌തടസമാകും, മാറ്റം വരുത്താനാകില്ല’; ബാലറ്റിൽ അ‍ഞ്ജലി പി.വി തന്നെ, അഞ്ജലി നായരുടെ അപേക്ഷ തള്ളി

കൊച്ചി: വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി നൽകിയ അപേക്ഷ തള്ളി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം വരണാധികാരിയാണ് അപേക്ഷ തള്ളിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്‌. നേരത്തെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ഇന്നു രാവിലെ 11ന് അഞ്ജലി നായർ വരണാധികാരിക്കു മുമ്പാകെ ഹാജരായിരുന്നു. ആവശ്യം വരണാധികാരി തള്ളിയതോടെ സ്ഥാനാർഥി പട്ടികയിലും വോട്ടിങ് […]
Read More

നടിയെ പീ​ഡിപ്പിച്ച കേസ്; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന് ജാ​മ്യ​മി​ല്ല; കസ്റ്റഡിയിൽ വിട്ടു

കൊ​ച്ചി: യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.​ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ ജാമ്യപേക്ഷ തള്ളിയത്. ര​ഞ്ജി​ത്ത് ന​ട​ത്തി​യ​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യമാണെന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ര​ഞ്ജി​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ക​ര​ൾ മാ​റ്റി​വെ​ക്ക​ലി​ന് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ര​ഞ്ജി​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ര​ഞ്ജി​ത്തി​നെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ന്നുവെന്ന് പ​റ​യു​ന്ന കാ​ര​വ​നി​ൽ എ​ത്തി​ച്ച​ട​ക്കം തെ​ളി​വെ​ടു​ക്കും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ […]
Read More

യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

മുംബൈ: മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്. താൻ സഹോദരിയായി കാണുന്ന യുവതിയെ ആക്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നാണ് ജയൻ പൊലീസിനു നൽകിയ മൊഴി. ഏറെ നാളുകളായി യുവതിയെ മൂവർസംഘം പിന്തുടർന്നിരുന്നു. പലതവണ ലൈംഗികാതിക്രമത്തിനും […]
Read More

ഇനിയൊരു 5 വർഷം ബി.ജെ.പിക്ക് നൽകി നോക്കൂ: നരേന്ദ്ര മോദി

തിരുവനന്തപുരം: ഇനിയൊരു അഞ്ചുവർഷം ബി.ജെ.പിക്ക് നൽകി നോക്കൂ, വലിയ മാറ്റം കാണിച്ചു കൊടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകരുമായി ‘മേരാ ബൂത്ത് സബ്‌സെ മസ്ബൂത്” ഓഡിയോ ബ്രിഡ്ജിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്റെ ഭക്തരോട് ഇടതുമുന്നണി സർക്കാർ കാണിച്ച ക്രൂരതയും വിശ്വാസവഞ്ചനയും മറക്കരുതെന്നും മോദി പറഞ്ഞു. കേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ വരണം. ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്ന സർക്കാർ ഉണ്ടാവണം. കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജനങ്ങൾ 75വർഷം നൽകി. കേരളത്തിലെ […]
Read More