Imac Kochi

ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല മുൻ വൈസ് ചാൻസലറായിരുന്നു. പന്ത്രണ്ട്‌ വർഷം കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാനായിരുന്നു. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനാണ്. ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളജിൽ ബിരുദ വിദ്യാഭ്യാസവും […]
Read More

സിത്രയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: 32ഓളം പേർക്ക് പരിക്ക്‌

മനാമ: സിത്രയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: 32ഓളം പേർക്ക് പരിക്കുള്ളതായാണ് വിവരം; ഒരാളുടെ നില ഗുരുതരമാണ്,വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച പുലർച്ചെ 12. 30 ഓടെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ സിത്ര മേഖലയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 32 സ്വദേശികൾക്ക് പരിക്കേറ്റതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നും ഇതിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉൾപ്പെടുന്നുണ്ട് […]
Read More

ഇന്ത്യ ബാറ്റിങിന്‌, സഞ്ജുവും അഭിഷേക്‌ ശർമ്മയും ക്രീസിൽ

അഹമ്മദാബാദ്: ടി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക്‌ ബാറ്റിങ്. ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ലെങ്കിലും കിവീസ് ടീമിൽ ഒരു മാറ്റമുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഇതിന് മുൻപ് 2007,2024 വർഷങ്ങളിലാണ് ഇന്ത്യ ടി20 ലോകകിരീടം നേടിയിട്ടുള്ളത്. മാത്രമല്ല, […]
Read More

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്; പറവൂരിൽ സതീശനെതിരെ ടൈ​സ​ൺ മാ​സ്റ്റ​ർ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യി ഇ.​ടി.​ടൈ​സ​ൺ മാ​സ്റ്റ​ർ മ​ത്സ​രി​ക്കും. നി​ല​വി​ൽ കൈ​പ്പ​മം​ഗ​ലം എം​എ​ൽ​എ​യാ​യ ടൈ​സ​ൺ മാ​സ്റ്റ​ർ ഇ​വി​ടെ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​റ​വൂ​രി​ലേ​ക്ക് മാ​റു​ന്ന​ത്. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് ടൈ​സ​ൺ മാ​സ്റ്റ​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. സ​തീ​ശ​നെ​തി​രെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. സ​തീ​ശ​ൻ തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യ​മാ​ണ് ഇ​ക്കു​റി ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​പി​ഐ​യി​ലെ എം.​ടി.​നി​ക്സ​ണെ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ സ​തീ​ശ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 21301 […]
Read More

ഒരുവിധം പച്ചപിടിച്ചു വരികയാണ്; രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നടപ്പാക്കിയാൽ കെഎസ്ആർടിസിയുണ്ടാകില്ല’

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് […]
Read More

”സ്വകാര്യമായി പറഞ്ഞ കാര്യം, അപമാനിക്കാനല്ല”: റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി

കൽപ്പറ്റ: വിവാദങ്ങൾക്ക് പിന്നാലെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി ഫോണിൽ വിളിച്ചു സംസാരിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഫോൺ കോൾ. രണ്ടു തവണ മമ്മൂട്ടി തന്നെ വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് […]
Read More

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ലോകകപ്പ് ഫൈ​​ന​​ൽ രാത്രി ഏഴിന് അഹമ്മദാബാദിൽ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: 2026 ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ ഇ​​ന്നു ന്യൂ​​സി​​ല​​ന്‍​ഡി​​നെ നേ​​രി​​ടും. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യോ​​ട് ആ​​റു വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ വേ​​ദ​​ന ഇ​​ന്ത്യ​​ന്‍ ആ​​രാ​​ധ​​ക​​ര്‍​ക്ക് ഇ​​ന്നു​​മു​​ണ്ട്. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ ക​​ണ്ണീ​​രി​​നും 839 ദി​​ന​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ടീം ​​ഇ​​ന്ത്യ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ വീ​​ണ്ടു​​മൊ​​രു ഫൈ​​ന​​ല്‍ ക​​ളി​​ക്കാ​​നി​​റ​​ങ്ങു​​ന്നു. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സി​​ന് നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍​വ​​ച്ച് കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ല്‍, സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് […]
Read More

ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; 3 പേർക്ക് പരുക്ക്

മനാമ: ഇറാൻ ആക്രമണത്തിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് 3 പേർക്കു പരുക്കേറ്റതായി ബഹ്റൈൻ അധികൃതർ പറഞ്ഞു. ഒരു സർവകലാശാല കെട്ടിടത്തിനു കേടുപാട് സംഭവിച്ചു. സംഘർഷത്തിനിടെ വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ലണ്ടൻ, പാരിസ്, മാഡ്രിഡ്, റോം, ഫ്രാങ്ക്ഫുട്, ബാങ്കോക്ക് എന്നിവിടങ്ങളിൽനിന്ന് ഇന്ന് ദോഹയിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.
Read More

സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞ സംഭവം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് തൻ്റെ കൂടെ നടക്കുന്നതിൽ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ സൈബർ ആക്രമണം. ​ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് യുഡിഎഫ് ആയുധമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശം ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് […]
Read More

കേരളത്തിനായി അഞ്ച് ജനക്ഷേമ ഗ്യാരന്റികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽവെച്ചാണ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്. ഇവയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികൾ: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന […]
Read More