ബഹ്റൈനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് കീരടവകാശി അവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് സർക്കാർ അവധി. അറഫാ ദിനവും ഈദ് ദിനങ്ങളും ചേർത്താണ് ഈ നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സർക്കുലർ പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അറഫാ ദിനവും ഈദ് ദിനവും തൊട്ടടുത്ത രണ്ട് ദിവസങ്ങളും ഉൾപ്പെടെ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) അവധിയായിരിക്കും.വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച (മെയ് 29) ഈദ് അവധിയുടെ ഭാഗമായി വരുന്നതിനാൽ, അതിന് പകരമായി മെയ് 31 ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ മേഖലയിലുള്ളവർക്ക് തുടർച്ചയായ 6 ദിവസം അവധി ലഭിക്കും.

