ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്‌മ BMST രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 16 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടത്തിയ ക്യാമ്പിൽ നൂറിൽപരം അംഗങ്ങൾ രക്തം ദാനം ചെയ്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും അഡ്വൈസറി ചെയർമാൻ സിജുകുമർ, വനിതാ വിംഗ് കൺവീനർ സ്മിത അഗസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ട്രഷറർ ആരിഫ് പോർക്കുളം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു.

ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ, മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത്കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ പിള്ള, സത്യൻ കേറ്റൻ, ശ്രീലേഷ് ശ്രീനിവാസ്, ഗണേഷ് കുറാറ, ഷിഹാബ് മരക്കാർ, സുമേഷ് അലിയത്ത്, ഹസ്സൻ, നീരജ്, പ്രശാന്ത്, പ്രജീഷ് കെ പി മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

Leave A Comment