ബഹ്‌റൈനിൽ ബാൽക്കണിയിൽനിന്ന് വീണു മലയാളി വിദ്യാർഥി മരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ബാൽക്കണിയിൽനിന്ന് വീണു മലയാളി വിദ്യാർഥി മരിച്ചു

ബഹ്‌റൈനിൽ ബാൽക്കണിയിൽനിന്ന് വീണു മലയാളി വിദ്യാർഥി മരിച്ചു


മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.

ബഹ്‌റൈനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകീട്ടായിരുന്നു സംഭവം.ഈ അടുത്തിടെയാണ് ഒമാനിൽനിന്നും ഇവർ കുടുംബ സമേതം ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്.

ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.

Leave A Comment