ഐസിആർഎഫ് വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഐസിആർഎഫ് വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു

ഐസിആർഎഫ് വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു


മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ( ഐസിആർഎഫ്) തേർസ്റ്റ്  ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഏഴാമത്തെ  ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അംഗങ്ങൾ സിത്രയിലെ വർക്ക്‌സൈറ്റിൽ നൂറ്റി മുപ്പതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, കൂടാതെ സുമൻ ഭട്ട്  എന്നിവർ  ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുകയും തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി  സംസാരിക്കുകയും ചെയ്‌തു .
ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം അംഗങ്ങൾ വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സിന്റെ പ്രതിവാര പരിപാടി  ഓഗസ്റ്റ് അവസാനം വരെ വിവിധ തൊഴിലിടങ്ങളിൽ തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.

Leave A Comment