വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.


മനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം 2023 ൽ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർഷിപ്പ് കാർഡിന്റ ഉദ്ഘാടനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം നിർവ്വഹിച്ചു . സംഘടനയുടെ ജനറൽ സെക്രട്ടറി ധനേഷ് മുരളി, ഏരിയ കോർഡിനേറ്റർ സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് അനസ് റഹിം, ട്രഷറർ ഗിരീഷ് കുമാർ, ലേഡിസ് വിംഗ് സെക്രട്ടറി രശ്മി അനൂപ് എന്നിവർ ആശംസ പ്രസംഗം നടത്തി.


പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോയ്ന്റ് സെക്രട്ടറി അശോകൻ താമരക്കുളത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഹമദ് ടൗൺ ട്രഷറർ ആദി പ്രകാശ്, ജോയ്ന്റ് സെക്രട്ടറി മുബാഷ് അബ്ദുൾ റാഷിദ്, വോയ്സ് ഓഫ് ആലപ്പി എന്റർടെയ്ന്റ്‌മെന്റ് സെക്രട്ടറി ദീപക് തണൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ബാലമുരളി കൃഷ്ണൻ, സുമൻ സഫ്രുള്ള,ചാരിറ്റി വിംഗ് കൺവീനർ ജോഷി നെടുവേലിൽ, മെമ്പർഷിപ്പ് സെക്രട്ടറി ജിനു കൃഷ്ണൻ , സിത്ര ഏരിയ കോർഡിനേറ്റർ അജിത് കുമാർ എക്സിക്യൂട്ടിവ് അംഗം ലിബിൻ സാമുവൽ , ഏരിയ ഭാരവാഹികളായ ഗോകുൽ കൃഷ്ണൻ, പ്രസന്നകുമാർ, പ്രവീൺ കുമാർ, അശ്വിൻ ബാബു, ഗിരീഷ് ബാബു, ജീമോൻ ജോയി എന്നിവരും സന്നിഹിതരായിരുന്നു.
ഷാജി സെബാസ്റ്റ്യൻ, അശ്വിൻ . സുബിൻ , രാജാ റാം, രാജീവ് എന്നിവർ നയിച്ച സംഗീത നിശയും, ഹരിദാസ് മാവേലിക്കരയുടെ മിമ്മിക്രിയും. നിതിൻ രവീന്ദ്രന്റെ വയലിനും , കുമാരി അൻവിത അനൂപ്, ഷസ്സാ മറിയം സിബിൻ, നേഹ സുമൻ എന്നിവരുടെ നൃത്തവും പരിപാടിക്ക് കൊഴുപ്പേകി. ചടങ്ങിൽ രശ്മി അനൂപ് അവതാരകയായിരുന്നു, പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ഹമദ് ടൗൺ വൈസ് പ്രസിഡന്റ് കുഞ്ഞച്ചൻ ഹരിദാസിന്റെ നന്ദി രേഖപ്പെടുത്തി.

Leave A Comment