ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സംഗീതസംവിധായകൻ ശരത്തിൻറെ നേതൃത്വത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സംഗീതസംവിധായകൻ ശരത്തിൻറെ നേതൃത്വത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സംഗീതസംവിധായകൻ ശരത്തിൻറെ നേതൃത്വത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു.


മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ശരത്ത് നേതൃത്വം നൽകി. ഒട്ടേറെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ അക്ഷരങ്ങളുടെ അൽഭുത ലോകത്തേക്ക് കടന്ന കുരുന്നുകളുടെ നാവിൽ ശരത്ത് ആദ്യാക്ഷരവും പ്രായഭേദമന്യേ കുരുന്നുകൾ ഉൾപ്പെടെയുള്ളവർക്ക് സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി. രാവിലെ 4.30 മുതൽ നടന്ന ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

Leave A Comment