വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് ബഹ്‌റൈനിലെ സ്‌കൂളുകളിൽ മങ്കി പോക്സ് പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.കുട്ടികൾക്കിടയിൽ, മങ്കിപോക്സ് വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് വിദ്യാർത്ഥികൾ , രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ അധികൃതർ എന്നിവരിൽ ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സംയുക്ത നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും മുൻകൈയ്യെടുക്കുന്നത് .പനിയോ ചർമ്മത്തിൽ പാടുകളോ ഉണ്ടെങ്കിൽ മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്നും ആരോഗ്യമന്ത്രാലയം ഇതോടൊപ്പ൦ അറിയിച്ചിട്ടുണ്ട്.
- September 20, 2022
- BMC News Desk