എസ്. എന്‍. സി. എസ് ബഹ്‌റൈൻ, നവരാത്രി ആഘോഷത്തിന് സെപ്റ്റംബര്‍ 26 ന് തുടക്കമാകും. ഒക്ടോബർ 5 ന് വിദ്യാരംഭം.

  • Home-FINAL
  • GCC
  • Bahrain
  • എസ്. എന്‍. സി. എസ് ബഹ്‌റൈൻ, നവരാത്രി ആഘോഷത്തിന് സെപ്റ്റംബര്‍ 26 ന് തുടക്കമാകും. ഒക്ടോബർ 5 ന് വിദ്യാരംഭം.

എസ്. എന്‍. സി. എസ് ബഹ്‌റൈൻ, നവരാത്രി ആഘോഷത്തിന് സെപ്റ്റംബര്‍ 26 ന് തുടക്കമാകും. ഒക്ടോബർ 5 ന് വിദ്യാരംഭം.


ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വെകുന്നേരം 7:30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയോടു കൂടി തുടക്കമാകുമെന്നും ഒക്ടോബർ ന് വിജയദശമി നാളില്‍ വിദ്യാരംഭത്തോടുകൂടി പരിപാടികൾക്ക് സമാപനമാകുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് പ്രത്യേക പ്രാര്‍ത്ഥന, തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.

ഒക്ടോബർ 3ന് (തിങ്കളാഴ്ച) ദുർഗ്ഗാഷ്ടമി നാളിൽ വൈകിട്ട് 6മണി മുതൽ പൂജക്ക്‌ വച്ച്, ഒക്ടോബർ 5ന് (ബുധനാഴ്ച) വിജയദശമി നാളിൽ രാവിലെ 7 മണിക്ക് പൂജയെടുപ്പ് കർമ്മങ്ങൾ തുടങ്ങുന്നതായിരിക്കും.ഒക്ടോബർ 4ന് (ചൊവ്വാഴ്ച) മഹാനവമി നാളിൽ വൈകിട്ട് 7:30 മുതൽ പ്രത്യേക പ്രാർത്ഥനയും, പൂജയും, കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും.

ഒക്ടോബർ 5 ബുധനാഴ്ച വിജയദശമി നാളില്‍ രാവിലെ 5:30 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്, കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറുമായിരുന്ന പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ. കെ ജയകുമാർ IAS ആണ്.കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിട്രേഷനുമായി പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി) : 39040974 ,ജയേഷ് വി കെ (ലൈബ്രറേറിയന്‍) : 39322860, അജേഷ് കെ (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍) : 33109714 എന്നീ നമ്പറുകളിൽ ബന്ധപ്പെടാ൦.

പത്ര സമ്മേളനത്തിൽ  സുനീഷ് സുശീലൻ (ചെയർമാൻ),സന്തോഷ് ബാബു (വൈസ് ചെയർമാൻ),സജീവൻ വി ആർ (ജനറൽ സെക്രട്ടറി),പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി),ഗോകുൽ കൃഷ്ണൻ (ട്രഷറർ),കൃഷ്ണകുമാർ ഡി (കൾച്ചറൽ സെക്രട്ടറി) ,അനിയൻ നാണു (സ്പോർട്സ് സെക്രട്ടറി) ജയേഷ് വി കെ (ലൈബ്രറിയൻ ) ,അജേഷ് കണ്ണൻ (നവരാത്രി കൺവീനർ) ,അമ്പിളി ശ്രീധരൻ (നവരാത്രി ജോയിന്റ് കൺവീനർ) എന്നിവർ പങ്കെടുത്തു.

Leave A Comment