ബഹ്‌റൈനിലെ സ്‌കൂളുകളിൽ മങ്കി പോക്സ് പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനൊരുങ്ങി വിവിധ മന്ത്രാലയങ്ങൾ.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിലെ സ്‌കൂളുകളിൽ മങ്കി പോക്സ് പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനൊരുങ്ങി വിവിധ മന്ത്രാലയങ്ങൾ.

ബഹ്‌റൈനിലെ സ്‌കൂളുകളിൽ മങ്കി പോക്സ് പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനൊരുങ്ങി വിവിധ മന്ത്രാലയങ്ങൾ.


വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് ബഹ്‌റൈനിലെ സ്‌കൂളുകളിൽ മങ്കി പോക്സ് പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.കുട്ടികൾക്കിടയിൽ, മങ്കിപോക്സ് വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് വിദ്യാർത്ഥികൾ , രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ അധികൃതർ എന്നിവരിൽ ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സംയുക്ത നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും മുൻകൈയ്യെടുക്കുന്നത് .പനിയോ ചർമ്മത്തിൽ പാടുകളോ ഉണ്ടെങ്കിൽ മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്നും ആരോഗ്യമന്ത്രാലയം ഇതോടൊപ്പ൦ അറിയിച്ചിട്ടുണ്ട്.

Leave A Comment