ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം പൂർത്തിയായി : ഗ്രാൻഡ് ഇമാമിനും മാർപാപ്പയ്ക്കും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം പൂർത്തിയായി : ഗ്രാൻഡ് ഇമാമിനും മാർപാപ്പയ്ക്കും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ബഹ്റൈൻ

ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം പൂർത്തിയായി : ഗ്രാൻഡ് ഇമാമിനും മാർപാപ്പയ്ക്കും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ബഹ്റൈൻ


നാലു ദിവസത്തെ ചരിത്രപരമായ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി .അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാംമും , മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയീബിനും ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി .ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ,ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയിലെ ഉന്നതരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു .ചരിത്ര സന്ദർശനത്തിന് ശേഷം മാർപാപ്പ സഖീർ എയർ ബസിൽ നിന്നും ഗൾഫ് എയർ വിമാനത്തിലാണ് മടങ്ങിയത് .ബഹ്റൈനില്‍ തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഹമദ് രാജാവിന് നന്ദി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ബഹ്റൈന്‍ സന്ദര്‍ശനത്തെ ബഹ്‌റൈൻ രാജാവും പ്രശംസിച്ചു. ബഹ്റൈനില്‍നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത കുര്‍ബാന വന്‍ വിജയമായതിനെയും രാജാവ് അഭിനന്ദിച്ചു.ബഹ്‌റൈൻ ഭരണാധികാരി മാര്‍പാപ്പയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി സന്ദര്‍ശിച്ചിരുന്നു. ബഹ്റൈനും വത്തിക്കാനും തമ്മിലുള്ള ശക്തമായ ബന്ധവും എല്ലാ മേഖലകളിലെയും പുരോഗതിയും ഇരുവരും ചർച്ച ചെയ്‌തു.ഇന്ന് രാവിലെ മനാമ സേക്രഡ് ഹാർട്ട് പള്ളിയിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനായോഗം നടത്തിയിരുന്നു.ബഹ്‌റൈനിൽ ചെലവഴിച്ച ദിവസങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിക്കുകയും ആതിഥ്യമരുളുന്ന രാജാവിനും ബഹ്‌റൈൻ സർക്കാരിനും തന്റെ പ്രാർത്ഥനയിൽ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ദേവാലയത്തിലെ പ്രാർത്ഥനയിൽ ബിഷപ്പുമാർ, വൈദികർ, സെമിനാരി വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുത്തു. വൈവിധ്യമാർന്ന ആളുകളുടെ മാത്രമല്ല സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും സമ്പന്നമായ ഭൂപ്രകൃതിയുടെയും കലവറയാണ് ബഹ്‌റൈൻ എന്നും തന്റെ 39-ാമത് അപ്പസ്തോലിക യാത്രയായ ബഹ്‌റൈൻ സന്ദർശനത്തിന്റെ അവസാന പൊതു വേദിയിൽ മാർപ്പാപ്പ അറിയിച്ചു.

Leave A Comment