കെഎംസിസി ഫുടബോൾ ടൂർണമെന്റിൽ ജേതാക്കളായി അദ്‌ലിയ ഫുടബോൾ ക്ലബ്.

  • Home-FINAL
  • GCC
  • Bahrain
  • കെഎംസിസി ഫുടബോൾ ടൂർണമെന്റിൽ ജേതാക്കളായി അദ്‌ലിയ ഫുടബോൾ ക്ലബ്.

കെഎംസിസി ഫുടബോൾ ടൂർണമെന്റിൽ ജേതാക്കളായി അദ്‌ലിയ ഫുടബോൾ ക്ലബ്.


അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞു നിന്ന പോരാട്ടത്തിൽ യൂത്ത് ഇന്ത്യ ഫുടബോൾ ക്ലബ്ബിനെ പെനാൽറ്റിയിലാണ് പരാജയപ്പെടുത്തിയത് കപ്പിനും ചുണ്ടിനും ഇടയിൽ ആറു തവണ നഷ്ടപെട്ട വിജയിക്കുള്ള ട്രോഫി സാഹിബ് കാപ്പിലൂടെ നേടി .
തുടക്കകാരും മികച്ച ടീമുകളിൽ ഒന്നുമായ അദ്‌ലിയ ഫുടബോൾ ക്ലബിന് വൈകി കിട്ടിയ ഈ വിജയം, പ്രതീക്ഷകൾ കൈവിടാതെ തുടർച്ചയായ പരിശീലനവും പ്രയത്നവും ഉണ്ടായാൽ കളി എന്നല്ല ഏതൊരു ലക്ഷ്യവും സാക്ഷാത്കരിക്കാൻ കഴിയും എന്ന് തെളിക്കുന്നതാണ്.

കേരള ഫുട്‍ബോൾ അസോസിയേഷൻ ബഹ്‌റൈന്റെ കീഴിലുള്ള 26മത് ടൂർണമെന്റ് ഹൂറ ഗോസി കോംപ്ലെക്സിന് പിൻവശമുള്ള ഗ്രൗണ്ടിൽ വെച്ചാണ് നടന്നത് .
കെഎംസിസി പോലെയുള്ള സാംസ്‌കാരിക സംഘടനകൾ കായിക രംഗത്തേക്ക് കൂടുതലായി കടന്നുവരുന്നത് പ്രയാസകരയമായ പ്രവാസി ജീവിതത്തിനു ഇടയിൽ ജീവിക്കുന്ന സാദാരണക്കാരായ പ്രവാസികൾക്ക്, മാനസിക ശാരീരിക ആരോഗ്യം വീണ്ടുകുന്നതിനു കൂടുതൽ പ്രവാസികളെ കായിക സംസ്കാരത്തിലേക്ക് എത്തിക്കാനും സാധിക്കും, ആയതിനാൽ എല്ലാ സാംസ്‌കാരിക സംഘനകളും കായിക വിഭാഗത്തിനു പ്രാധാന്യം നൽകാൻ ശ്രദ്ധിക്കണമെന്നും അദ്‌ലിയ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Leave A Comment