പാൻ പൊന്നോണം സെപ്റ്റംബർ 22ന്, ആഘോഷത്തിനൊപ്പം പുതിയ ഭരണസമിതിയുടെ ഉദ്ഘാടനവും.

  • Home-FINAL
  • GCC
  • Bahrain
  • പാൻ പൊന്നോണം സെപ്റ്റംബർ 22ന്, ആഘോഷത്തിനൊപ്പം പുതിയ ഭരണസമിതിയുടെ ഉദ്ഘാടനവും.

പാൻ പൊന്നോണം സെപ്റ്റംബർ 22ന്, ആഘോഷത്തിനൊപ്പം പുതിയ ഭരണസമിതിയുടെ ഉദ്ഘാടനവും.


ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ (പാൻ ബഹ്റിൻ) ഓണാഘോഷങ്ങളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകുന്നേരം 7. 30ന് ബഹ്‌റൈൻമീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹറിൻ മീഡിയ സിറ്റിയുടെ 21 ദിവസം നീണ്ട് നിൽക്കുന്ന “ശ്രാവണ മഹോത്സവം 2022” എന്ന പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് ഓണാഘോഷം നടത്തപ്പെടുന്നത്.

ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറ് -ൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ശ്രീ. ഡന്നി മഞ്ഞളി, സെക്രട്ടറി ശ്രീ. ഡോളി ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും നടക്കുമെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഡോക്ടർ ജോൺ പനയ്ക്കൽ, ഡോക്ടർ പി വി ചെറിയാൻ തുടങ്ങിയവർ വിശിഷ്ട അതിഥികൾ ആകും. വടംവലി, തിരുവാതിര, നൃത്തനൃത്യങ്ങൾ, നാടൻ പാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ ശ്രീ. ഡേവിസ് മഞ്ഞളി, വൈസ് പ്രസിഡണ്ട് ശ്രീ. റൈസ്സൺ വർഗീസ് എന്നിവർ അറിയിച്ചു.

പാൻ 2022-2023 ഭരണസമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇവരാണ്.

പ്രസിഡന്റ് -ശ്രീ. ഡെന്നി മഞ്ഞളി, ശ്രീ. വൈസ് പ്രസിഡന്റ് റെയ്സൺ വർഗീസ്,ജനറൽ സെക്രട്ടറി -ശ്രീ. ഡോളിജോർജ്,
അസി. ജനറൽസെക്രട്ടറി ശ്രീ. രഞ്ജിത് തോമസ്, ട്രെഷറർ -ജോർജ് മഞ്ഞളി,എന്റർടൈൻമെന്റ് സെക്രട്ടറി ജെയ്സൺ വർഗീസ്, മെമ്പർഷിപ് സെക്രട്ടറി അരുൺ ജോസ് കൈതാരത്ത്,എക്സ്. മെംബേർസ് നോബി ആലുക്ക, അജിവാസു. കൂടാതെ ഫ്രാൻസിസ് കൈതാരത്ത് കോർ ഗ്രൂപ്പ് ചെയർമാനായും ജോയി വർഗീസ് ചാരിറ്റി കൺവീനറായും പ്രവർത്തിക്കും.

Leave A Comment