എല്ലാ വർഷവും ആഗസ്റ്റ് 19ന് ആചരിക്കുന്ന അന്തർദേശീയ ചാരിറ്റി ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ബഹ്റൈന്റെ ഈ മികച്ച നേട്ടത്തെക്കുറിച്ച് പ്രദിപാദിച്ചത്.
ചാരിറ്റി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ മതപരമായ മൂല്യങ്ങളും ബഹ്റൈന്റെ സംസ്കാരവും കാരണമായതായും അദ്ദേഹം വ്യക്തമാക്കി. ലോകത്തെവിടെയുമുള്ള ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അത്തരം ആളുകൾക്കുള്ള സഹായങ്ങൾ എത്തിക്കാനും ബഹ്റൈൻ എല്ലാകാലത്തും ശ്രമിക്കാറുമുണ്ട് .
എല്ലാ മത സമൂഹങ്ങളോടും വ്യത്യസ്ത സംസ്കാരങ്ങളോടും പരസ്പര സ്നേഹത്തോടേയും സാഹോദര്യത്തോടേയുമാണ് ബഹ്റൈൻ ഇടപെടുന്നത്.അതിനാൽ തന്നെ മാനുഷിക സഹായങ്ങളും , ദാനധര്മ്മ പ്രവർത്തങ്ങളും അത്തരക്കാർക്കായി നടത്താനുമുള്ള സ്വന്ത൦ പാത ഒരുക്കാനും ബഹ്റൈന് കഴിഞ്ഞതായും യു.എൻ ഹൈകമീഷണറുടെ അഭയാർഥി കാര്യങ്ങൾക്കായുള്ള പ്രത്യേക ആദരവ് ഏറ്റുവാങ്ങാനും ബഹ്റൈന് സാധ്യമായതായും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിനൊപ്പം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, സമാധാനപൂർണമായ സഹവർത്തിത്വം സാധ്യമാക്കുക തുടങ്ങിയവയിലും മികച്ച മുന്നേറ്റം സ്വന്തമാക്കാൻ രാജ്യത്തിന് കഴിഞ്ഞതായും ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.