ബഹ്‌റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ ഹൃദയാഘാതം മൂലം മരിച്ചു.
മനാമ: പ്രമുഖ കീബോർഡ് കലാകാരൻ ബഷീർ മായൻ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചു വേദനയെ തുടർന്ന് ഇന്ന് (ആഗസ്റ്റ് 31 ന് ) പുലർച്ചെയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബഹ്റൈനിലെ ചെറുതും വലുതായ നിരവധി വേദികളിലും പല പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പവും സംഗീത പരിപാടികളിൽ കീബോർഡിൽ വിസ്മയം തീർത്തിട്ടുള്ള ബഷീർ മലപ്പുറം പെന്നാനി സ്വദേശിയാണ്. അൽഫാത്തെ ഗ്രൂപ്പിൽ കാർഗോ ക്ലിയറൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
കുടുംബം നാട്ടിലാണ്.മൃതദേഹം മറ്റു നടപടികൾക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. പ്രവാസ ലോകത്തടക്കം അറിയപ്പെട്ട ഹാർമോണിസ്റ്റയിരുന്ന മായന്റെ മകനാണ്. ബാബു,നസീർ, സലീം എന്നിവർ സഹോദരങ്ങളാണ്.ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി. കെ.എസ്.എഫ്) സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.