സമൂഹ്യ പ്രവർത്തകർ തുണയായി 13 വർഷമായി നാടണയാൻ കഴിയാതിരുന്ന ബഹറൈൽ പ്രവാസി നാട്ടിലേക്ക് പുറപ്പെട്ടു.

  • Home-FINAL
  • GCC
  • Bahrain
  • സമൂഹ്യ പ്രവർത്തകർ തുണയായി 13 വർഷമായി നാടണയാൻ കഴിയാതിരുന്ന ബഹറൈൽ പ്രവാസി നാട്ടിലേക്ക് പുറപ്പെട്ടു.

സമൂഹ്യ പ്രവർത്തകർ തുണയായി 13 വർഷമായി നാടണയാൻ കഴിയാതിരുന്ന ബഹറൈൽ പ്രവാസി നാട്ടിലേക്ക് പുറപ്പെട്ടു.


മനാമ : തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രൻ നാട്ടിലേയ്ക്ക് യാത്രയാക്കിയതായി സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്ത് പറഞ്ഞു. പതിമൂന്ന് വർഷമായി കുടുംബവുമായി ബന്ധമില്ലാതിരുന്ന ചന്ദ്രൻ 2009 ആഗസ്റ്റ് 18ന് ആണ് ബഹ്റൈനിലെത്തിയത്. പിന്നീട് വിസ പുതുക്കാതെ അനധികൃതമായി കഴിയുകയായിരുന്നു.അംവാജിൽ നിർമാണത്തൊഴിലാളിയായ ഇദ്ദേഹത്തെ മുഹറഖിൽ നിന്നാണ് നീണ്ട നാളത്തെ തിരച്ചിലിനൊടുവിൽ സുധീർ തിരുനിലത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ കണ്ടെത്തിയത്.

തന്റെ പിതാവിനെ കണ്ടെത്താൻ ചന്ദ്രന്റെ മകളായ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഇവർ ചന്ദ്രനെ തിരയാൻ മുന്നിട്ടിറങ്ങിയത്.

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച ഔട്ട് പാസ് ഉപയോഗിച്ച് നാട്ടിലേയ്ക്ക് യാത്ര പുറപ്പെട്ട ചന്ദ്രന്റെ എമിഗ്രേഷൻ ചിലവുകൾ വഹിച്ചത് വേൾഡ് എൻആർഐ കൗൺസിലും , അദ്ദേഹത്തിന് യാത്രാ ടിക്കറ്റ് നൽകിയത് ദേവ്ജി ഗ്രൂപ്പും ആണ്. തനിക്ക് സഹായം നൽകിയ ബഹ്റൈൻ ഭരണകൂടത്തിനും, ഇന്ത്യൻ എംബസിക്കും, സാമൂഹിക പ്രവർത്തകർക്കും, വേൾഡ് എൻആർഐ കൗൺസിലിനും, ദേവ്ജി ഗ്രൂപ്പിനും ചന്ദ്രൻ യാത്രാ വേളയിൽ നന്ദി അറിയിച്ചു.

Leave A Comment