ശ്രാവണം 2022 കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ശ്രാവണം 2022 കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.

ശ്രാവണം 2022 കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.


ബഹ്‌റൈൻ കേരളീയ വർഷത്തെ ഓണാഘോഷവുമായി ബന്ധപെട്ടു ബി കെ എസ് ശ്രാവണം ഓണം നവരാത്രി ആഘോഷങ്ങളുടെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് 17 , ബുധനാഴ്ച രാത്രി 8 മണിക്ക് സമാജം പ്രസിഡന്റ് ശ്രീ പിവി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു,

സമാജം ജനറൽ സെക്രട്ടറി ആശംസകൾ അറിയിച്ച ചടങ്ങിൽ നിരവധി സമാജം അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ മധുര വിതരണവും ഉണ്ടായിരുന്നു. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ചെയർമാൻ ശ്രീ എം പി രഘു , ജനറൽ കൺവീനർ ശ്രീ ശങ്കർ പല്ലൂർ ,സമാജം ഭരണ സമിതി അംഗങ്ങളായ ശ്രീ വറുഗീസ് ജോർജ്ജ് , ശ്രീ ദിലീഷ് കുമാർ , ശ്രീ ആഷ്‌ലി കുര്യൻ ,ശ്രീ ഫിറോസ് തിരുവത്ര , ശ്രീ ശ്രീജിത്ത് ഫറോക്ക് , പോൾസൺ ലോനപ്പൻ , മഹേഷ് ജി പിള്ള സമാജം മുതിർന്ന അംഗങ്ങളായ ശ്രീ അനിൽ മുതുകുളം , സുബൈർ കണ്ണൂർ ശ്രീ വീരമണി കൃഷ്ണൻ , ശ്രീമതി ജയ രവി കുമാർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു . ഈ വർഷത്ത ഓണാഘോഷം വമ്പിച്ച വിജയമാക്കുന്നതിനു എല്ലാവരുടെടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് സമാജം ഭരണ സമിതി അഭ്യർത്‌ഥിച്ചു.

 

Leave A Comment