ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റ നേതൃത്വത്തിൽ “ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ്” സംഘടിപ്പിക്കുന്നു. 

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റ നേതൃത്വത്തിൽ “ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ്” സംഘടിപ്പിക്കുന്നു. 

ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റ നേതൃത്വത്തിൽ “ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ്” സംഘടിപ്പിക്കുന്നു. 


ബഹറിൻ പ്രവാസികളുടെ മാതൃ സംഘടനയായ ഇന്ത്യൻ ക്ലബ്-ബഹ്‌റൈൻ ,വിവിധതരത്തിലുള്ള ഇൻഡോർ ഗെയിംസ് കളെ പരിപോഷിപ്പിക്കുകയും താല്പര്യമുള്ളവർക്ക് അവസരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ, വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 

ഇതിൻറെ ഭാഗമായി ഓപ്പൺ ഡബിൾസ് ക്യാരംസ് ടൂർണമെൻറ്  എല്ലാ പ്രവാസികൾക്കും പങ്കെടുക്കുവാൻ കഴിയുന്ന തരത്തിൽ ഈ മാസം 26 മുതൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന്,  ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ ടൂർണമെൻറ്, സെപ്റ്റംബർ രണ്ടിനു നടക്കുന്ന  സമാപന ചടങ്ങിൽ വെച്ച്

വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും  ഒരുക്കിയിരിക്കുന്നു. ക്യാരംസ് ടൂർണ്ണമെൻറിൽ

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ( രണ്ടുപേർ വിധം) ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ

https://forms.gle/AoNZGpX3ff6wdaMe9

,ഇന്ത്യൻ ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്, ഇന്ത്യൻ ക്ലബ് റിസപ്ഷൻ (17253157), ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് സെക്രട്ടറി- ശ്രീ. അരുൺ ജോസ് (39539946), ചീഫ് കൺവീനർ – ശ്രീ.മഹേഷ് കുമാർ (37776465) എന്നിവരുമായി ബന്ധപ്പെടുക.

Leave A Comment