സര്‍ക്കാര്‍ വികസനത്തിനൊപ്പം- മുഖ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • സര്‍ക്കാര്‍ വികസനത്തിനൊപ്പം- മുഖ്യമന്ത്രി

സര്‍ക്കാര്‍ വികസനത്തിനൊപ്പം- മുഖ്യമന്ത്രി


വികസനത്തിന് ഒപ്പമാണ് സര്‍ക്കാറെന്നും എതിര്‍പ്പുകളുണ്ടായാൽ അവ പരിഹരിച്ച്‌ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശീയപാത വികസനത്തിനായുള്ള 99 ശതമാനം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായി,മതിയായ നഷ്ടപരിഹാരം നല്‍കിയുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ചേരിക്കല്‍ കോട്ടം പാലം നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കത്തില്‍ ഏറ്റവുമധികം എതിര്‍പ്പ് മലപ്പുറതായിരുന്നു . എന്നാല്‍ മതിയായ നഷ്ടപരിഹാരം നല്‍കി ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ സഭയില്‍ ഇതിനെ അഭിനന്ദിച്ച കാര്യവും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തെ എതിര്‍ക്കുന്നവരാണ് നാടിന്റെ താല്‍പ്പര്യത്തിന് എതിരെന്നും , സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും പശ്ചാത്തല സൗകര്യ വികസനം വേണ്ടെന്ന് വയ്ക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Comment