ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്‌കാരം ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറിന്.

  • Home-FINAL
  • GCC
  • Bahrain
  • ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്‌കാരം ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറിന്.

ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്‌കാരം ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറിന്.


2022 ലെ സ്‌കൈ ട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡെന്ന അന്താരാഷ്ട പുരസ്‌കാരമാണ് ഗൾഫ് എയർ കരസ്ഥമാക്കിയത്. ലണ്ടനിലെ ലാങ്ഹാം ഹോട്ടലിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത് .യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് 2018ല്‍ ​ഗ​ള്‍​ഫ് എ​യ​ര്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​ണ് പു​ര​സ്കാ​ര നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.അതിൽ തന്നെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ എയർ ലൈൻ കൈ​വ​രി​ച്ച സേ​വ​ന​മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രത്തിന് അർഹമായത്.യാത്രക്കാർക്ക് നൽകി വരുന്ന സേവനങ്ങൾ അടക്കം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഗ​ള്‍​ഫ് എ​യ​ര്‍ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യും പു​ര​സ്കാ​ര നി​ര്‍​ണ​യ സ​മി​തിയും വി​ല​യി​രു​ത്തി.

ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ​തി​ലും നേട്ടത്തിലും അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ബഹ്‌റൈൻ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി​യും, ഗ​ള്‍​ഫ് എ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യ സാ​യി​ദ് റാ​ഷി​ദ് അ​ല്‍​സ​യാ​നി പ്രതികരിച്ചു. ജീ​വ​ന​ക്കാ​രു​ടെ​യും മാ​നേ​ജ്മെ​ന്റി​െ​ന്റ​യും ക​ഠി​നാ​ധ്വാ​ന​വും അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​വു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment