അമ്പത് രുചി വൈവിദ്യങ്ങളുമായി അയ്യായിരം പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം.

  • Home-FINAL
  • GCC
  • Bahrain
  • അമ്പത് രുചി വൈവിദ്യങ്ങളുമായി അയ്യായിരം പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം.

അമ്പത് രുചി വൈവിദ്യങ്ങളുമായി അയ്യായിരം പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം.


 

കേരളത്തിലെ പ്രമുഖ പാചക വിദഗ്ദ്ധൻ ശ്രീ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് മെഗാ ഓണസദ്യ ഒരുക്കിയത്.മെഗാ സദ്യ ഇന്ത്യൻ അംബാസിഡർ ഡോ. പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹറൈൻ ഇന്ത്യ ബഹറൈൻ നയതന്ത്ര ബന്ധത്തിന്റെ അൻപതാം വാർഷികത്തിൻ്റെ സന്തോഷ സൂചകമായാണ് അൻപതോളം വിഭവങ്ങൾ ഇത്തവണ ഓണസദ്യയുടെ സവിശേഷതയായി ബഹറൈൻ കേരളീയ സമാജം തീരുമാനിച്ചത്. ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ, രാഷ്ട്രീയ -മത സാംസ്കാരിക നേതാക്കൾ, വ്യാപാര വ്യവസായ സമൂഹത്തിലെ പ്രമുഖർ തുടങ്ങിയ വൻജനാവലിയുടെ സ്നേഹസാന്നിധ്യവും മെഗാ ഓണ സദ്യയിൽ പങ്ക് ചേർന്നു.

കഴിഞ്ഞ രണ്ട് മാസത്തെ പരിശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് ഇന്നലെ സമാജത്തിൽ കാണാൻ കഴിഞ്ഞത്. ഭക്ഷണത്തോടൊപ്പം സമാജം ഭരണസമിതി അംഗങ്ങളുടെയും പ്രവർത്തകരുടെയും സ്നേഹവും കൂടി ഏറ്റുവാങ്ങിയാണ് അതിഥികൾ മടങ്ങിയത്.

കേവലം ഭക്ഷണമൊരുക്കുക എന്നതിലുപരി കേരളീയ സംസ്കാരത്തിന്റെ വിനിമയം സാധ്യമാക്കുന്നതിനും, മലയാളി സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളൾക്കിടയിൽ ഇഴയടുപ്പം വളർത്തുന്നതിനും ഇത്തരം പൊതു സദ്യകൾക്ക് സാധ്യമാവുന്നുണ്ടെന്നു ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.ബഹറൈൻ കേരളീയ സമാജത്തോട് ജനങ്ങൾ കാണിക്കുന്ന വിശ്വാസവും സ്നേഹവും സഹകരണവുമാണ് അയ്യായിരത്തോളം ആളുകൾക്ക് സദ്യയൊരുക്കാൻ തങ്ങൾക്ക് പ്രചോദനാമാകുന്നതെന്ന് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഉള്ള സദ്യകമ്മറ്റിയടക്കം ഏകദേശം മുന്നൂറോളം വരുന്ന സമാജം പ്രവർത്തകരാണ് ഓണസദ്യയുടെ വിജയത്തിനായി പ്രയത്നിച്ചത്. മുഴുവൻ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.

 

 

Leave A Comment