ഇന്ത്യൻ അംബാസഡർ ഹിസ് എക്സ്ലൻസി പിയൂഷ് ശ്രീവാസ്തവ, എംബസി കോൺസുലർ ടീ൦ അംഗങ്ങൾ , പാനൽ അഭിഭാഷകർ ഉൾപ്പെടെയുള്ള 50 ഓളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായു൦ വിവിധ തൊഴിൽ പ്രശ്നങ്ങൾ പരാതികൾ എന്നിവ സംബന്ധിച്ചു൦ ഓപ്പൺ ഹൗസിൽ സംവദിച്ചു.ഐസിആർഎഫ്, വേൾഡ് എൻആർഐ കൗൺസിൽ, ബഹ്‌റൈൻ കേരളീയ സമാജം , ഐഎച്ച്ആർസി തുടങ്ങിയ ഇന്ത്യൻ അസോസിയേഷനുകളുടെ തലവന്മാരും പ്രതിനിധികളും ഓപ്പൺ ഹൗസിൽ പങ്കെടുത്തു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷത്തിൽ എംബസി സംഘടിപ്പിച്ച പരിപാടികളിൽ ഇന്ത്യൻ സമുഹത്തിന്റെ വൻതോതിലുള്ള പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷ വേളയുടെ ഭാഗമായി തന്നെ അംബാസഡർ എം സി എസ് സി WLL ലേബർ ക്യാമ്പ് സന്ദർശിക്കുകയും 800-ലധികം ഇന്ത്യൻ തൊഴിലാളികളുമായും കമ്പനി മാനേജ്മെന്റുമായും ആശയവിനിമയം നടത്തുകയും . കൂടാതെ എംബസി ഉദ്യോഗസ്ഥർ ജൗ ജയിലിൽ എത്തി തടവുകാരുമായി സംവദിക്കുകയും അവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.